സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം

മേഘ്ന രാജ്, ചിരഞ്ജീവിയുടെ ചിത്രത്തിനരികെ മകൻ/ ഫയൽ ചിത്രം
Last Updated :20 January 2024, 8:34 am IST

'നിങ്ങളുടെ മകള്‍ സുരക്ഷിതയായിരിക്കാൻ ഞാൻ ഒരു മകനെ വളര്‍ത്തുകയാണ്. ഞാൻ സത്യം ചെയ്യുന്നു.' ഒരു ആൺകുട്ടിയുടെ അമ്മയ്ക്ക് ഇതിലും നല്ലൊരു ഉറപ്പു നൽകാനാവുമോ എന്ന് സംശയമാണ്. നടി മേഘ്നരാജാണ് തന്റെ മകനെ മികച്ച രീതിയിൽ വളർത്തുമെന്ന് ആരാധകർക്ക് ഉറപ്പു നൽകിയത്.  സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായിട്ടാണ് താരം കുറിച്ചത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ വലിയ വർധനവാണ് ഉണ്ടാകുന്നത്. അതിനാൽ ആൺകുട്ടികളെ വളർത്തുന്നതിൽ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നുള്ള ചർച്ചകൾ പുരോ​ഗമിക്കുന്നതിന് ഇടയിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് മേഘ്നക്കും കുഞ്ഞിനും മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോൾ വീട്ടിൽ ചികിത്സയിലാണ് ഇവർ. 

Story image

ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ മോചിതയാവുന്നതിന് മുൻപാണ് താരം തന്റെ ആദ്യത്തെ കൺമണിക്ക് ജന്മം നൽകിയത്. അതിന് പിന്നാലെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താരം തന്നെയാണ് കോവിഡ് ബാധിച്ച വിവരം അറിയിച്ചത്. ആരാധകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും മകന് ശാരീരിക പ്രശ്നങ്ങളൊന്നുമില്ലെന്നും താരം കൂട്ടിച്ചേർത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now