
'ഒരുപാടിഷ്ടം, വളരെ കഴിവുള്ള നടിയാണ്'; അദിതിയേക്കുറിച്ച് നയൻതാര
വളരെയധികം കഴിവുള്ളയാളാണ് അദിതി.

അദിതി ശങ്കർ നായികയായെത്തുന്ന പുതിയ ചിത്രമാണ് നെസിപ്പായ. വിഷ്ണു വർധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകാശ് മുരളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ നടി നയൻതാരയുമെത്തിയിരുന്നു. ചടങ്ങിനെത്തിയ നയന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചടങ്ങിനിടെ അദിതിയെക്കുറിച്ചും നയൻതാര പറഞ്ഞിരുന്നു. അദിതി വളരെ കഴിവുള്ള നടിയാണെന്ന് നയൻതാര പറഞ്ഞു. 'എനിക്ക് അദിതിയെ ഒരുപാടിഷ്ടമാണ്. അവൾ വളരെ സ്വീറ്റാണ്. വളരെയധികം കഴിവുള്ളയാളാണ് അദിതി. ജീവിതത്തിൽ ഏറ്റവും മികച്ചത് നിനക്ക് ആശംസിക്കുന്നു'- എന്നാണ് നയൻതാര പറഞ്ഞത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2015 ൽ പുറത്തിറങ്ങിയ യച്ചൻ എന്ന ചിത്രത്തിന് ശേഷം വിഷ്ണു വർധൻ സംവിധാനം ചെയ്യുന്ന സിനിമയാണ് നെസിപ്പായ. സേവ്യർ ബ്രിട്ടോയും സ്നേഹ ബ്രിട്ടോയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നു. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണിപ്പോൾ. വിഷ്ണു വർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം എന്നീ ചിത്രങ്ങളിൽ നയൻതാര നായികയായെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ആ ശബ്ദം ചെവിയില്‍ മുഴങ്ങിയത് മറക്കില്ല'; നാന പടേക്കറും വിനായകനും ഒരുമിക്കാനിരുന്ന സിനിമ; ഉള്ളുനീറി സംവിധായകന്

പി വി അൻവറിന് വീണ്ടും തിരിച്ചടി; കെഎഫ്സി വായ്പാ തട്ടിപ്പിലെ വിജിലൻസ് കേസ് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം അന്തരിച്ചു

പണം വാരാം, പോസ്റ്റ് ഓഫീസ് സ്കീമും എസ്ഐപിയും ചേര്‍ന്നുള്ള കിടിലന്‍ സ്ട്രാറ്റജി; വിശദാംശങ്ങള്‍




