
'ഇതാണ് എന്റെ പുതിയ ജീവിതം': കുറിപ്പുമായി ഇലിയാന ഡിക്രൂസ്
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് യഥാര്‍ത്ഥമാണെന്നും അതില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് താരം പറയുന്നത്

കഴിഞ്ഞ വര്‍ഷമാണ് നടി ഇലിയാന ഡിക്രൂസ് തന്റെ മകന് ജന്മം നല്‍കിയത്. കുഞ്ഞ് ജനിച്ചതോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് താരം. ഇപ്പോള്‍ തന്റെ പുതിയ ജീവിതം ആരാധകര്‍ക്ക് പരിചയപ്പെടുത്തിരിക്കുകയാണ് താരം. മേക്കപ്പൊന്നുമില്ലാതെ പജാമ ധരിച്ച് സോഫയില്‍ ചാരിയിരിക്കുന്ന ഇലിയാനയെ ആണ് ചിത്രത്തില്‍ കാണുന്നത്. പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് യഥാര്‍ത്ഥമാണെന്നും അതില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിലാണ് താനെന്നുമാണ് താരം പറയുന്നത്.
ഇലിയാന ഡിക്രൂസിന്റെ കുറിപ്പ് വായിക്കാം
എന്റെ ഫോട്ടോ എടുത്തിട്ടോ അത് പങ്കുവച്ചിട്ടോ ഏറെ നാളായി. കുഞ്ഞിനും വീടിനുമായി മുഴുവന്‍ സമയവും ചെലവഴിക്കുന്നതിനാല്‍ എനിക്കുവേണ്ടി ചെലവാക്കാന്‍ സമയം ലഭിക്കാറില്ല. ഭൂരിഭാഗം സമയവും ഞാന്‍ പജാമയിലായിരിക്കും. കുഞ്ഞിക്കൈകള്‍ മുടിയില്‍ പിടിക്കാതിരിക്കാന്‍ എപ്പോഴും ഒട്ടും ആകര്‍ഷകമല്ലാതെ ബണ്‍ ചെയ്ത് വെക്കുകയാണ് പതിവ്. അതിനാല്‍ തന്നെ സെല്‍ഫി എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാറുപോലുമില്ല.
സത്യം പറഞ്ഞാല്‍ ചില സമയങ്ങളില്‍ വളരെ ശ്രമകരമാണ്. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും മികച്ച കാര്യം ഈ കുഞ്ഞായതിനാല്‍ ഞാന്‍ പരാതിയൊന്നും പറയുന്നില്ല. പക്ഷേ പോസ്റ്റ് പാര്‍ട്ടം ഡിപ്രഷനേക്കുറിച്ച് നമ്മള് അധികം സംസാരിക്കാറില്ല. അത് യാഥാര്‍ത്ഥ്യമാണ്. എന്നെ മെച്ചപ്പെടുത്താനായി എല്ലാ ദിവസവും എന്തെങ്കിലും രീതിയില്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 30 മിനിറ്റ് വര്‍ക്കൗട്ടും അതിനുശേഷമുള്ള അഞ്ച് മിനിറ്റ് കുളിയും പല അത്ഭുതങ്ങളും കാണിക്കും. പക്ഷേ പലപ്പോഴും എനിക്ക് അതിന് സാധിക്കാറില്ല.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
അതിനാല്‍ ഇവിടേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഞാന്‍. എന്റെ പുതിയ ജീവിതം നിങ്ങളെ കാണിക്കാന്‍. വളരെ പെട്ടെന്ന് തിരിച്ചെത്തിയ അമ്മയാവാന്‍ എനിക്കാവില്ല. എന്നോടും എന്റെ ശരീരത്തോടും ഞാന്‍ കരുണ കാണിക്കുകയാണ്. ആരോഗ്യത്തോടെ ഇരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷേ ഞാന്‍ തിരിച്ചുവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വെള്ളി വെങ്കലം മെഡലുകൾ! 'തോക്കെടുത്ത' നാനാ... സിനിമയിൽ അല്ല!!!

ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ...; ഐടി ഭീമന്മാര്ക്ക് ഗ്രീന്‍ കാര്‍ഡ് പ്രോഗ്രാമില്‍ വിലക്കേര്‍പ്പെടുത്തി യുഎസ്

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

Related News


'രാവിലെ മുതൽ വൈകുന്നേരം വരെ കാൽ മടക്കി കെട്ടി വച്ചിരിക്കുകയായിരുന്നു; കട്ട് പറഞ്ഞതിന് ശേഷവും ഞാൻ നിർത്താതെ കരഞ്ഞു'

'സലാമിന്റെയും ചിത്തരഞ്ചന്റെയും ഭാര്യമാര്‍ക്ക് ജോലി നല്‍കിയത് ഞാന്‍; കൂടെയുള്ള മന്ത്രിമാരെ സതീശന് സൂക്ഷിക്കണം'

