
News Now
ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

3 പേര് സ്കൂട്ടറില് പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില് വിധി നാളെ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നടന് മോഹന്ലാലിന്റെ അഭിമുഖം ചര്ച്ചയായി മാറുകയാണ്. പിണറായി വിജയന് എന്ന രാഷ്ട്രീയ നേതാവിന്റെ ഇതുവരെ കാണാത്ത വശങ്ങളും അഭിമുഖത്തില് കാണാം. തന്റെ ഇഷ്ടപ്പെട്ട സിനിമാ കഥാപാത്രത്തെക്കുറിച്ചും താരത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില് പിണറായി വിജയന് മോഹന്ലാലിനോട് മനസ് തുറക്കുന്നുണ്ട്.
WHAT TO READ NEXT
'കേരളാ സ്റ്റോറി 2'; റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്
ഇഷ്ടപ്പെട്ട കഥാപാത്രം ഏതെന്ന മോഹന്ലാലിന്റെ ചോദ്യത്തിനുള്ള പിണറായി വിജയന്റെ മറുപടി സോഷ്യല് മീഡിയയില് വൈറലാവുകയാണ്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടര് പികെ ഹരിദാസ് ആണ് പിണറായി വിജയന് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായി ചൂണ്ടിക്കാണിച്ചത്.
''ഓര്ത്തുവെക്കുന്നതായി ധാരാളം കഥാപാത്രങ്ങള് മലയാള സിനിമയിലുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളൊരു കഥാപാത്രം താങ്കളുടേത് തന്നെയാണ്. മെഡിക്കല് വിദ്യാര്ത്ഥിയായി വന്ന്, ആ വിദ്യാര്ത്ഥി റാഗിങിന് നേതൃത്വം കൊടുക്കുന്ന സിനിമയുണ്ട്, അമൃതം ഗമയ. എംടി എഴുതിയത്. പിന്നീട് അദ്ദേഹം മാതൃകാ ഡോക്ടറായി മാറാന് ശ്രമിക്കുകയാണ്. അതിന്റെ പേരില് ഒരുപാട് നഷ്ടങ്ങള് സംഭവിച്ചിട്ടും അയാള് തന്റെ ആശയത്തില് തന്നെ ഉറച്ചു നില്ക്കുകയാണ്.'' എന്നാണ് പിണറായി വിജയന് പറയുന്നത്.
രജനികാന്ത് സിനിമകളോടുള്ള തന്റെ ഇഷ്ടവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. താന് ആക്ഷന് സിനിമകളുടെ ആരാധകനാണെന്നാണ് പിണറായി വിജയന് പറയുന്നത്. ''പണ്ട് കെടിവി എന്ന ചാനലില് ധാരാളം രജനി പടങ്ങള് വരാറുണ്ട്. ആക്ഷന് സിനിമകളായിരുന്നു അധികവും. എനിക്ക് പൊതുവെ ആക്ഷന് സിനിമകള് ഇഷ്ടമാണ്. മലയാളത്തില് നിങ്ങളടക്കമുള്ള എല്ലാവരോടുമുള്ള സൗഹൃദം കാത്തുസൂക്ഷിക്കെ തന്നെ രജനികാന്ത് സിനിമകളോടും അദ്ദേഹത്തിന്റെ രീതികളോടും പ്രത്യേക ഇഷ്ടം തോന്നിയിരുന്നു'' എന്നാണ് പിണറായി വിജയന് പറയുന്നത്.
Summary
In his interview with Mohanlal, CM Pinarayi Vijayan talks about his favorite malayalam movie character. Shares his love for Rajinikanth movies too.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




