സംവിധായകൻ തന്നെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്

ചിത്രം: ഫേയ്സ്ബുക്ക്
Last Updated :20 January 2024, 9:04 am IST

News Now

ഡോ. ബിജു സംവിധാനം ചെയ്യുന്ന അദൃശ്യ ജാലകങ്ങൾ സിനിമയിൽ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിച്ചു. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ പരാതി പരിഹാര സെൽ രൂപീകരിക്കുകയാണ് എന്ന് അറിയിച്ചുകൊണ്ട് സംവിധായകൻ തന്നെയാണ് ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചത്. നടി നിമിഷ ‌സജയൻ ആണ് പ്രിസൈഡിങ് ഓഫീസർ.   

"സിനിമാ മേഖലയിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവും ആവുക എന്നത് ഏറെ പ്രധാനമാണ്. പരാതി പരിഹാര സെൽ ഉറപ്പു വരുത്തുന്ന സിനിമാ സെറ്റുകൾ വളരെ കുറവാണ്‌. "അദൃശ്യ ജാലകങ്ങൾ" സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി  രൂപീകരിച്ച വിവരം സന്തോഷ പൂർവം അറിയിക്കുന്നു. പൊതുവെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ്. എന്നാൽ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷൻ കാലയളവ് മുതൽ തന്നെ ആരംഭിക്കുന്നു. അതിനാൽ നിലവിലുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഈ ഇന്റേണൽ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ രൂപീകരിക്കുകയാണ്. നിർമാതാക്കൾ എല്ലനാർ ഫിലിംസ്, മൈത്രി മൂവി മേക്കേഴ്‌സ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർക്ക് നന്ദി ..
മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ...", എന്ന് കുറിച്ചുകൊണ്ട് കമ്മിറ്റിയിലെ അം​ഗങ്ങളുടെ വിവരങ്ങളും ഡോ. ബിജു പങ്കുവച്ചു. 

'ദ പോർട്രൈറ്റ്സ്' സിനിമക്ക് ശേഷം ഡോ ബിജു സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. 'ഒരു കുപ്രസിദ്ധ പയ്യൻ' എന്ന സിനിമക്ക് ശേഷം ടോവിനോ തോമസും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എല്ലാനർ ഫിലിംസിൻറെ ബാനറിൽ രാധിക ലാവു ആണ് ചിത്രം നിർമ്മിക്കുന്നത്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. 

Story image

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates