വീണ്ടും സാധാരണനിലയിലെത്താന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്, വേദനയായി മന്ദിര ബേദിയുടെ കുറിപ്പ്
എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് കൂടുതല്‍ പോസിറ്റിവിറ്റി ലക്ഷ്യംവച്ചുകൊണ്ടാണ്
ഭര്‍ത്താവും സംവിധായകനുമായ രാജ് കൗശാലിന്റെ വേര്‍പാടില്‍ മൂന്നു മാസം പൂര്‍ത്തിയാകുന്നതിനിടെ നടി മന്ദിര ബേദി പങ്കുവെച്ച കുറിപ്പ് വേദനയാകുന്നു. അപ്രതീക്ഷിത വിയോഗമേല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള മന്ദിരയുടെ ശ്രമങ്ങളാണ് കുറിപ്പിലുള്ളത്. ജീവിതം വീണ്ടും സാധാരണപോലെ അനുഭവപ്പെടാന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട് എന്നാണ് താരം കുറിച്ചത്.
വീണ്ടും സാധാരണനിലയില്‍ എത്താന്‍ ഒരുപാട് ദൂരം പോകേണ്ടതുണ്ട്.വൈകാരികമായും മാനസികമായും ശാരീരികമായും. പക്ഷേ എല്ലാ ദിവസവും ഞാന്‍ ഉണരുന്നത് കൂടുതല്‍ പോസിറ്റിവിറ്റി ലക്ഷ്യംവച്ചുകൊണ്ടാണ്. എല്ലാ രീതിയിലും ഞാനത് ശ്രമിക്കുകയാണ്, എപ്പോഴും എന്തിനോടെങ്കിലും നന്ദി പറയാനുണ്ടാകും. എല്ലാവര്ക്കും നല്ല ദിവസം ആശംസിക്കുന്നു. മന്ദിര കുറിച്ചു.
ജൂണ്‍ 30നാണ് രാജ് കൗശാല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 1999ലാണ് രാജ് കൗശല്‍, മന്ദിര ബേദിയെ വിവാഹം കഴിക്കുന്നത്. വീര്‍ കൗശല്‍, താര ബേദി കൗശല്‍ എന്നിവരാണ് മക്കള്‍. ഒരു വര്‍ഷം മുന്‍പാണ് ദമ്പതികള്‍ താരയെ ദത്തെടുക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
