
News Now
'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മലയാളത്തിന്റെ കംപ്ലീറ്റ് അക്റ്ററാണ് മോഹൻലാൽ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ ഇതിനോടകം തന്നെ മോഹൻലാൽ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഹോളിവുഡ് ലോകത്തിന്റെ പ്രശംസപോലും മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാല് എക്കാലത്തെയും മികച്ച മൂന്ന് നടന്മാരിൽ ഒരാളാണെന്ന് പറയുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ.
എക്കാലത്തെയും മികച്ച മൂന്ന് അഭിനേതാക്കളുടെ പേര് നിര്ദ്ദേശിക്കാനാണ് ആമസോൺ പ്രേം വിഡിയോ ഇന്ത്യ ട്വീറ്റ് ചെയ്തത്. ഇതിനാണ് ഉത്തരവുമായി എൻഎസ് മാധവൻ രംഗത്തെത്തിയത്. ജാക്ക് നിക്കോള്സണ്, മാര്ലണ് ബ്രാൻഡോ, മോഹൻലാല് എന്നാണ് മാധവൻ ട്വീറ്റ് ചെയ്തത്. അമേരിക്കൻ നടനായ ജാക്ക് നിക്കോൾസൺ മൂന്ന് ഓസ്കർ പുരസ്കാരം നേടിയിട്ടുള്ള നടനാണ്. ലോകത്തെ ഏറ്റവും മികച്ച അഭിനേതാവ് എന്ന് വിശേഷിപ്പിക്കുന്ന മർലൻ ബ്രാൻഡോയ്ക്ക് രണ്ട് ഓസ്കർ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പമാണ് മലയാളത്തിന്റെ പ്രിയ താരം മോഹൻലാലിനെ മാധവൻ ഉൾപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ട്വീറ്റ്.
1. Jack Nicholson
â N.S. Madhavan (@NSMlive) April 11, 2022
2. Marlon Brando
3. Mohanlal https://t.co/SxT3sbo8MJ
നടൻ എന്ന നിലയിൽ മാത്രമല്ല സംവിധായകനായും പേരെടുക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ ഇപ്പോൾ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര് കുട്ടിച്ചാത്തന്' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്ലാല് 'ബറോസ്' ഒരുക്കുന്നത്. ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ വാര്ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


