'എന്റെ ആദ്യ ഹിന്ദി ചിത്രം പരാജയമായിരുന്നു; അതോടെ ബോളിവുഡ് എനിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു'

എനിക്ക് കുറേ അവസരങ്ങൾ നൽകുകയും ചെയ്തു.

Jyotika
Jyotikaഇൻസ്റ്റ​ഗ്രാം
Edited by :Hima Prakash
Last Updated :22 മേയ് 2026, 6:59 pm IST

തന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ ബോളിവുഡ് തനിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് നടി ജ്യോതിക. തന്റെ പുതിയ ചിത്രമായ സിസ്റ്റത്തിന്റെ പ്രൊമോഷന്റെ ഭാ​ഗമായി ടൈംസ് എന്റർടെയ്ൻമെന്റ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജ്യോതിക.

"എന്റെ ആദ്യത്തെ ഹിന്ദി ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടപ്പോൾ, ബോളിവുഡ് എനിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചു. എന്റെ ആദ്യ തമിഴ് ചിത്രവും പരാജയമായിരുന്നു. പക്ഷേ അവർ എന്റെ അഭിനയത്തെയാണ് നോക്കിയത്. എനിക്ക് കുറേ അവസരങ്ങൾ നൽകുകയും ചെയ്തു.

ഇതാണ് ബോളിവുഡും കോളിവുഡും തമ്മിലുള്ള വിശ്വാസം. അന്നത്തെ ബോളിവുഡിൽ നിന്ന് ഒരുപാട് മാറ്റം വന്നു ഇപ്പോൾ. നാൽപ്പതുകളിലുള്ള സ്ത്രീകൾക്കായി അവർ എഴുതുന്ന തരത്തിലുള്ള തിരക്കഥകൾ നോക്കൂ. ദക്ഷിണേന്ത്യ എന്തായാലും ആ ഭാഗം ഇതുവരെ എക്‌സ്‌പ്ലോർ ചെയ്തിട്ടില്ല.

ബോളിവുഡിനും കോളിവുഡിനും അവരുടേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്ന് എനിക്ക് തോന്നുന്നു''.- ജ്യോതിക പറഞ്ഞു. 1998 ൽ പുറത്തിറങ്ങിയ 'ഡോളി സജാ കെ രഖ്‌ന' എന്ന പ്രിയദർശൻ സിനിമയിലൂടെയാണ് ജ്യോതിക അഭിനയത്തിലേക്ക് കടക്കുന്നത്.

അക്ഷയ് ഖന്നയായിരുന്നു ചിത്രത്തിലെ നായകൻ. സിസ്റ്റത്തിൽ ജ്യോതികയ്ക്കൊപ്പം സൊനാക്ഷി സിൻഹയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മെയ് 22 ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു.

News Now

Summary

Cinema News: Jyotika talks about difference between Kollywood and Bollywood.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics