
കടലിനടിത്തട്ടിലെ ഹണിമൂൺ ദിനങ്ങൾ, ചിത്രങ്ങൾ പങ്കുവച്ച് കാജൽ അഗർവാൾ
ആഡംബര റിസോർട്ടിലാണ് ഇരുവരും സമയം ചിലവഴിക്കുന്നത്
ഭർത്താവ് ഗൗതം കിച്ച്ലുവിനൊപ്പം മാലിദ്വീപിൽ ഹണിമൂൺ ആഘോഷത്തിലാണ് നടി കാജൽ അഗർവാൾ. ആഡംബര റിസോർട്ടിലാണ് ഇരുവരും സമയം ചിലവഴിക്കുന്നത്. കടലിനടിത്തട്ടിലെ കാഴ്ചകൾ ആസ്വദിക്കാവുന്ന മുറിയിലാണ് താമസം. ഇവിടെ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ കാജൽ പങ്കുവച്ചിട്ടുമുണ്ട്.
കണ്ണു തുറക്കുന്നതേ മീനുകളെയാണ് ഇവിടെ കാണാനാകുക. മുറിയിലെ കാഴ്ചകൾ ആസ്വദിക്കുന്ന താരദമ്പതികളെയാണ് ചിത്രങ്ങളിൽ കാണാനാകുക. നടി യോഗ ചെയ്യുന്ന ചിത്രവും ഇതിനിടയിൽ കാണാം.
കോവിഡ് പശ്ചാത്തലത്തിൽ ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഒക്ടോബർ 30ന് നടന്ന താര വിവാഹത്തിൽ പങ്കെടുത്തത്. ഹൽദി ആഘോഷത്തിന്റേയും മെഹന്ദി ചടങ്ങുകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നവരാണ് കാജലും ഗൗതവും. വിവാഹശേഷവും സിനിമയിൽ തുടർന്ന് അഭിനയിക്കുമെന്ന് കാജൽ വ്യക്തമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

21 പന്തില്‍ 52... അർധ സെഞ്ച്വറി 'റാഞ്ചി' സഞ്ജു!



