700 കോടി രൂപയാണ് ചിത്രം ആ​ഗോള ബോക്സോഫീസിൽ നേടിയത്.

Kalki movie
പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'
Last Updated :4 July 2024, 8:50 pm IST

News Now

ബോക്സ് ഓഫീസില്‍ കൊടുങ്കാറ്റായി പ്രഭാസ് ചിത്രം 'കൽക്കി 2898 എഡി'. നാഗ് അശ്വിൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയി ഒരാഴ്ച പിന്നിടുമ്പോള്‍ 700 കോടി രൂപയാണ് ആ​ഗോള ബോക്സോഫീസിൽ നേടിയത്. ഇന്ത്യയില്‍ നിന്ന് മാത്രം 392.45 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. ഇതോടെ ഷാറൂഖ് ഖാന്‍ ചിത്രം ജവാന്‍റെ ആ​ഗോള ബോക്സോഫീസ് കളക്ഷന്‍ റെക്കോര്‍ഡ് കല്‍ക്കി മറികടന്നു.

ജവാന്‍ ഒരാഴ്ച കൊണ്ട് 600 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയത്. റിലീസ് ദിനത്തിൽ തന്നെ 180 കോടിക്ക് മുകളിൽ കളക്ഷൻ ചിത്രം നേടിയിരുന്നു. ഈ ഭീമൻ കളക്ഷനിലൂടെ കൽക്കി 2898 എഡി കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ), സഹൊ (130 കോടി രൂപ), ജവാൻ (129 കോടി രൂപ) എന്നീ സിനിമകളുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ തകർത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാഗ് അശ്വിൻ സംവിധാനം ചെയ്‌ത കൽക്കി ആദ്യ ദിനം തന്നെ ഇന്ത്യയിലെ എല്ലാ ഭാഷകളിലില്‍ നിന്നും ഏകദേശം 95 കോടി രൂപ നേടിയെന്നാണ് ഇൻഡസ്ട്രി ട്രാക്കർ സാക്‌നിൽക് പുറത്തു വിടുന്ന കണക്ക്. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ശോഭന, ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, പശുപതി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. ഭൈരവ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസെത്തുന്നത്.

സുപ്രീം യാസ്കിനെന്ന വില്ലനായി കമൽ ഹാസനുമെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിനായി സം​ഗീതമൊരുക്കിയിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്ത് ആണ് കൽക്കി നിര്‍മ്മിച്ചിരിക്കുന്നത്. സയൻസ് ഫിക്ഷനായി ഒരുക്കിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates