
News Now
സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
മനുഷ്യനെ പോലെ വസ്ത്രം ധരിച്ചു, പെണ്കുട്ടിയെ കടന്നുപിടിച്ച് റോബോട്ട്, ലൈംഗിക അതിക്രമം

പാട്ടുപാടി കണ്ണൂരിനെ കലാസന്ധ്യയിൽ ആറാടിച്ച് ജി. വേണുഗോപാൽ; ദസറ വേദിയെ ഇളക്കിമറിച്ച് ഫെജോയുടെ ലൈവ് റാപ്പ് ഷോ
ബോക്സ് ഓഫീസിന് തീയിട്ടു കൊണ്ടുള്ള ലോകയുടെ കുതിപ്പ് തുടരുന്നു. കളക്ഷന് റെക്കോര്ഡുകള് ഭേദിച്ചു കൊണ്ട് മുന്നേറുന്ന ലോക ചാപ്റ്റര് 1: ചന്ദ്ര 200 കോടിയെന്ന അപൂര്വ്വ നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. അതിവേഗം 200 കോടിയിലെത്തുന്ന രണ്ടാമത്തെ മലയാള സിനിമയായി ലോക ഇതോടെ മാറിയിരിക്കുകയാണ്. മുമ്പിലുള്ളത് എമ്പുരാന് മാത്രമാണ്.
മലയാളത്തിലെ നാലാമത്തെ 200 കോടി ചിത്രമാണ് കല്യാണി പ്രിയദര്ശന്റെ ലോക. മോഹന്ലാലിന്റെ എമ്പുരാന്, തുടരും എന്നീ സിനിമകളും മഞ്ഞുമ്മല് ബോയ്സുമാണ് നേരത്തെ 200 കോടിലെത്തിയത്. ഏഴാം ദിവസം തന്നെ നൂറ് കോടി ക്ലബില് ഇടം നേടിയ ലോക രണ്ട് ആഴ്ച പോലും തികയും മുമ്പാണ് 200 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി-തമിഴ്-തെലുങ്ക് പതിപ്പുകള്ക്കും വലിയ സ്വീകരണമാണ് ലഭിക്കുന്നത്.
നൂറ് കോടി ക്ലബില് ഇടം നേടുന്ന പന്ത്രണ്ടാമത്തെ മലയാളം സിനിമയാണ് ലോക. തെന്നിന്ത്യയില് നിന്നുള്ള, സ്ത്രീകേന്ദ്രീകൃതമായൊരു സിനിമ നേടുന്ന വിജയം എന്ന നിലയിലും ലോകയുടെ നേട്ടം ശ്രദ്ധേയമാണ്. മുപ്പത് കോടിയുടെ ബജറ്റില് ഒരുക്കിയ സിനിമ ലോക സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമയാണ്. അഞ്ച് ഭാഗങ്ങളിലായാണ് തങ്ങള് ലോക യൂണിവേഴ്സ് ഒരുക്കുന്നതെന്ന് സംവിധായകന് ഡൊമിനിക് അരുണ് നേരത്തെ അറിയിച്ചിരുന്നു.
മോഹന്ലാല്-സത്യന് അന്തിക്കാട് കൂട്ടുകെട്ടിന്റെ ഹൃദയപൂര്വ്വം, ഫഹദ് ഫാസില്-കല്യാണി പ്രിയദര്ശന് ടീമിന്റെ ഓടും കുതിര ചാടും കുതിര എന്ന സിനിമകള്ക്കൊപ്പമാണ് ഓണത്തിന് ലോക തിയേറ്ററുകളിലെത്തിയത്. മോഹന്ലാല് ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചിട്ടും ലോകയുടെ കുതിപ്പ് തടയാന് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് ലോകയുടെ കുതിപ്പെന്നാണ് കരുതപ്പെടുന്നത്. 265.5 കോടി നേടിയ എമ്പുരാന്, 240.5 കോടി നേടിയ മഞ്ഞുമ്മല് ബോയ്സ്, 234.5 കോടി നേടിയ തുടരും എന്നിവയാണ് കളക്ഷനില് ഇപ്പോള് ലോകയ്ക്ക് മുമ്പിലുള്ളത്. അധികം വൈകാതെ ഈ സിനിമകളേയും ലോക പിന്നിലാക്കിയേക്കുമെന്നാണ് കരുതപ്പെടുന്നത്.
Summary
Kalyani Priyadarshan and Naslen starrer Lokah enters 200 Cr club. Second fastest entry into the club. Only behind Empuraan.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'വിജയങ്ങള് വിളിച്ചു പറയാന് അച്ഛന് ഇല്ലെന്നത് സങ്കടമാണ്'; കൂടെയുള്ളപ്പോള് അവര്ക്കൊപ്പം പരമാവധി സമയം ചെലവിടണം: നിവിന് പോളി

ബോക്സ് ഓഫീസിന്റെ ഇഷ്ടക്കാര്; പാര്വതിയുടെ 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്' 25 കോടി ക്ലബ്ബില്



