
കമൽഹാസനും ശങ്കറും ഒന്നിക്കുന്ന ഇന്ത്യൻ 2നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാവുന്നതിന് മുന്നേ ശങ്കറിന് ആഡംബര വാച്ച് സമ്മാനമായി നൽകിയിരിക്കുകയാണ് കമൽ ഹാസൻ. ഇന്ത്യൻ 2വിലെ പ്രധാനഭാഗങ്ങൾ കണ്ട് ഇഷ്ടപ്പെട്ടതോടെയാണ് ശങ്കറിന് പ്രശംസിച്ചുകൊണ്ട് സൂപ്പർതാരം എത്തിയത്.
ഇന്ത്യൻ 2 ന്‍റെ പ്രധാന ഭാഗങ്ങൾ ഇന്ന് കണ്ടു, ശങ്കറിന് എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു. ഇതാണ് ഏറ്റവും ഉയർന്നഘട്ടം എന്ന് കരുതരുത് എന്നാണ് എനിക്ക് ഉപദേശിക്കാനുള്ളത്. കാരണം നിങ്ങളുടം കലാരംഗത്തെ ഏറ്റവും മികച്ച ഘട്ടമാണ് ഇത്. ഇതാണ് ഏറ്റവും മികച്ചതെന്ന് കരുതി അഭിമാനിക്കരുത്. ഇനിയും പുതിയ ഉയരങ്ങൾ തേടൂ.- കമൽഹാസൻ കുറിച്ചു. ലക്ഷ്വറി വാച്ച് ബ്രാൻഡായ പാനെറായി ആണ് താരം ശങ്കറിന് സമ്മാനിച്ചത്. ഈ വാച്ചിന്‍റെ തുടക്ക വില തന്നെ 4 ലക്ഷത്തിലാണ് ആരംഭിക്കുന്നത്.
âà®à®¨à¯à®¤à®¿à®¯à®©à¯ 2â பà®à®¤à¯à®¤à®¿à®©à¯ பிரதான à®à®¾à®à¯à®à®¿à®à®³à¯ à®à®©à¯à®±à¯ பாரà¯à®¤à¯à®¤à¯à®©à¯. à®à®©à¯ à®à®³à®®à®¾à®°à¯à®¨à¯à®¤ வாழà¯à®¤à¯à®¤à¯à®à®³à¯ @shankarshanmugh
â Kamal Haasan (@ikamalhaasan) June 28, 2023
à®à®¤à¯à®µà¯ à®à®à¯à®à®³à¯ à®à®à¯à®à®®à®¾à® à®à®°à¯à®à¯à®à®à¯ à®à¯à®à®¾à®¤à¯ à®à®©à¯à®ªà®¤à¯à®®à¯ à®à®©à¯ à®à®µà®¾. à®à®¾à®°à®£à®®à¯, à®à®¤à¯à®¤à®¾à®©à¯ à®à®à¯à®à®³à¯ à®à®²à¯ வாழà¯à®µà®¿à®©à¯ மி஠à®à®¯à®°à®®à®¾à®© நிலà¯. à®à®¤à¯à®¯à¯ à®à®à¯à®à®®à®¾à®à®à¯ à®à¯à®³à¯à®³à®¾à®®à®²à¯ திமிறி à®à®´à¯à®à¯à®à®³à¯. பல பà¯à®¤à®¿à®¯ à®à®¯à®°à®à¯à®à®³à¯ தà¯à®à®¿.⦠pic.twitter.com/Mo6vDq7s8B
എന്തായാലും ആരാധകരെ ആവേശത്തിലാക്കുകയാണ് കമൽഹാസന്റെ ട്വീറ്റ്. ഇന്ത്യൻ 2 വിനെക്കുറിച്ചുള്ള പ്രതീക്ഷ ഉയർത്തുന്നതാണ് താരത്തിന്റെ വാക്കുകൾ എന്നാണ് ആരാധകർ പറയുന്നത്. അതിനിടെ ചിത്രത്തില്‍ കമലിന്‍റെ ഭാഗങ്ങള്‍ തീര്‍ന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. 2018ലാണ് ഇന്ത്യൻ 2 പ്രഖ്യാപിക്കുന്നത്. എന്നാൽ പലകാരണങ്ങൾകൊണ്ട് ചിത്രത്തിന്റെ ഷൂട്ടിങ് തടസപ്പെടുകയായിരുന്നു. ലോകേഷ് കനകരാജിന്റെ വിക്രം സൂപ്പർഹിറ്റായതോടെയാണ് ഇന്ത്യൻ 2 വീണ്ടും ആരംഭിച്ചത്. 1996 പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്



