'ബോളിവുഡ് സംവിധായകരോട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് പറയാറുണ്ട്'; കാരണം വെളിപ്പെടുത്തി കനി കുസൃതി

അസ്സിയില്‍ മലയാളി നഴ്‌സായിട്ടാണ് കനി എത്തുന്നത്.

Kani Kusruti
Kani KusrutiSource by : ഇൻസ്റ്റ​ഗ്രാം
Last Updated :26 February 2026, 1:20 pm IST

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ച നടിയാണ് കനി കുസൃതി. കനി പ്രധാന വേഷത്തിലെത്തിയ അസ്സി കഴിഞ്ഞ ദിവസമാണ് ബോക്‌സ് ഓഫീസിലെത്തുന്നത്. അനുഭവ് സിന്‍ഹയൊരുക്കിയ ചിത്രത്തില്‍ താപ്‌സി പന്നുവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. മികച്ച പ്രതികരണങ്ങളും ചിത്രം നേടുന്നുണ്ട്.

തന്നെ തേടി ബോളിവുഡില്‍ നിന്നും സിനിമകളെത്തുമ്പോഴും അവരോട് തന്നെ കാസ്റ്റ് ചെയ്യരുതെന്നാണ് പറയാറുള്ളതെന്ന് കനി കുസൃതി. ബോളിവുഡ് സിനിമകള്‍ തങ്ങളെ തേടിയെത്തുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ സ്വീകരിക്കുന്നവരായിരിക്കും മിക്കവരും. എന്നാല്‍ കനി കുസൃതി അങ്ങനെയല്ല. അതിന് കാരണമായി കനി പറയുന്നത് ഭാഷയാണ്.

''കാരണം ഞാന്‍ ഹിന്ദി സംസാരിക്കില്ല. അതുകാരണം എന്നെ തേടി വരുന്ന സിനിമകളെല്ലാം ചെയ്യാനാകില്ല. അതിനാല്‍ ഞാന്‍ അവരോട് പറയാറുണ്ട്, ദയവ് ചെയ്ത് എന്നെ കാസ്റ്റ് ചെയ്യരുത് എന്ന്. അസ്സി പോലുള്ളതാണൈങ്കില്‍ ആകാം. കാരണം അനുഭവ് വളരെ നന്നായി എന്റെ കഥാപാത്രത്തെ കേരളത്തില്‍ നിന്നുള്ള ആളാക്കി മാറ്റി. അദ്ദേഹം ആദ്യം ആലോചിച്ചിരുന്നത് ഉത്തരേന്ത്യയില്‍ നിന്നുള്ള, മിക്കവാറും ഡല്‍ഹിയില്‍ നിന്നുള്ള കഥാപാത്രമായിട്ടാണ്. എനിക്ക് ഡയലോഗ് പോലും പഠിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞു. അത് മനസിലാക്കാന്‍ തന്നെ ധാരാളം സമയം വേണ്ടിവരും. അത്ര വേഗത്തില്‍ എനിക്ക് ഹിന്ദി പഠിക്കാനാകില്ല. പിന്നെ സംസ്‌കാരം അടക്കമുള്ള പല കാരണങ്ങളുമുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഞാനൊരു മലയാളിയാണ്. ഞാന്‍ ഇപ്പോഴും മലയാളത്തിലാണ് ചിന്തിക്കുന്നത്. സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യും'' എന്നാണ് കനി പറയുന്നത്.

അസ്സിയില്‍ മലയാളി നഴ്‌സായിട്ടാണ് കനി എത്തുന്നത്. കനിയുടെ ശക്തമായ പ്രകടനം കയ്യടി നേടുന്നുണ്ട്. താപ്‌സി പന്നുവിന് പുറണെ മുഹമ്മദ് സീഷാന്‍ അയൂബ്, മനോജ് പാഹ്വ, കുമുദ് മിശ്ര, രേവതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ഹിന്ദിയില്‍ നേരത്തെ ഗേള്‍സ് വില്‍ ബി ഗേള്‍സ് അടക്കമുള്ള സിനിമകളും ഒകെ കംപ്യൂട്ടര്‍, മഹാറാണി പോലുള്ള സീരീസുകളും ചെയ്തിട്ടുണ്ട് കനി. നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.

News Now

Summary

Kani Kusuti says she asked bollywood filmmakers to not cast her.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics