വീട്ടില്‍ നിന്ന് ദുര്‍ഗന്ധം, കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം

ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

Guruprasad
ഗുരുപ്രസാദ്ഫെയ്സ്ബുക്ക്
Last Updated :3 November 2024, 3:27 pm IST
Edited by :Manju

ബംഗളൂരു: കന്നഡ സംവിധായകന്‍ ഗുരുപ്രസാദ് മരിച്ച നിലയില്‍. 52 വയസായിരുന്നു. ബംഗളൂരുവിലെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടു തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു.

സാമ്പത്തിക പ്രശ്‌നമാണ് ജീവനൊടുക്കാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. പണം മടക്കി നല്‍കാത്തതിനാല്‍ കടക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നു. അടുത്തിടെയാണ് വിവാഹിതനായത്. പണം നല്‍കാതെ സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായിരുന്നു. മട, എഡ്ഡെലു മഞ്ചതാ, ഡയറക്ടേഴ്‌സ് സ്‌പെഷ്യല്‍ എന്നിവയാണ് സംവിധാനം ചെയ്ത സിനിമകള്‍. പുതിയൊരു സിനിമയുടെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now