'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

'25 വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയില്‍ നിന്നു തന്നെ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടത് തന്നെ വേദനിപ്പിച്ചു'

karan johar
കരണ്‍ ജോഹര്‍ഫെയ്സ്ബുക്ക്
Last Updated :6 May 2024, 1:01 pm IST
Edited by :Manju

പ്രമുഖ ടെലിവിഷന്‍ പരിപാടിയില്‍ തന്നെ മോശമായി അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്ത്. 25 വര്‍ഷമായി താന്‍ പ്രവര്‍ത്തിക്കുന്ന സിനിമാ മേഖലയില്‍ നിന്നു തന്നെ ഇത്തരത്തില്‍ അപമാനിക്കപ്പെട്ടത് തന്നെ വേദനിപ്പിച്ചു എന്നാണ് കരണ്‍ ജോഹര്‍ കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായിട്ടായിരുന്നു പ്രതികരണം.

ഞാന്‍ എന്റെ അമ്മയ്‌ക്കൊപ്പം ഇരുന്ന് ടിവി കാണുകയായിരുന്നു. അപ്പോഴാണ് പ്രമുഖ ചാനലിലെ ഒരു റിയാലിറ്റി ഷോ പ്രമോ കാണാന്‍ ഇടയായത്. ഒരു ഹാസ്യതാരം എന്നെ വളരെ മോശം രീതിയില്‍ അനുകരിക്കുകയാണ്. ട്രോളുകളില്‍ നിന്നും മുഖവും പേരുമില്ലാത്തവരില്‍ നിന്നുമെല്ലാം ഞാനിത് പ്രതീക്ഷിക്കും. പക്ഷേ 25 വര്‍ഷമായി ഞാന്‍ നില്‍ക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ നിന്നുതന്നെ ഇങ്ങനെയൊരു അപമാനം ഞാന്‍ പ്രതീക്ഷിച്ചില്ല. ഇതില്‍ ഇനിക്ക് ദേഷ്യമല്ല ഉണ്ടായത് സങ്കടമാണ്.- കരണ്‍ കുറിച്ചു.

Story image

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നിര്‍മാതാവ് ഏക്ത കപൂറും കരണ്‍ ജോഹറിനു പിന്തുണയുമായി എത്തി. ഷോകളിലെ വൃത്തികെട്ട തമാശകള്‍ പലപ്പോഴും ഉണ്ടാവാറുണ്ട് എന്നാണ് ഏക്ത കുറിച്ചത്. മാഡ്‌നസ് മചായേങ്കേ- ഇന്ത്യ കോ ഹസായേങ്കേ എന്ന കോമഡി ഷോയെക്കുറിച്ചായിരുന്നു കരണിന്റെ പരാമര്‍ശം. കരണ്‍ അവതാരകനായി എത്തുന്ന കോഫി വിത്ത് കരണ്‍ എന്ന പരിപാടിയുടെ അനുകരണമാണ് ഷോയില്‍ വന്നത്.

ഹാസ്യതാരമായ കേത്തന്‍ സിങ് ആണ് കരണിനെ അവതരിപ്പിച്ചത്. കരണ്‍ ജോഹറിന്റെ പോസ്റ്റിനു പിന്നാലെ കേത്തന്‍ സിങ് താരത്തോട് ക്ഷമാപണം നടത്തി. താന്‍ കരണിന്റെ ആരാധകനാണെന്നും തന്റെ പ്രവൃത്തി വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ പറയുന്നതായും അദ്ദേഹം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now