കരിങ്കാളിയല്ലേ ​ഗാനം ഉപയോ​ഗിച്ച് റീൽ ചെയ്തതിന് നയൻതാരയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് പാട്ടിന്റെ നിർമാതാക്കൾ

nayanthara
നയൻതാരSource by : ഇൻസ്റ്റ​ഗ്രാം
Last Updated :24 August 2024, 8:07 pm IST

News Now

സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡിങ്ങായ പാട്ടാണ് കരിങ്കാളിയല്ലേ. ഫഹദ് ഫാസിൽ ചിത്രം ആവേശത്തിൽ വിഡിയോ ഉപയോ​ഗിച്ചതോടെ വൻ തരം​ഗമായി. ഇതോടെ നിരവധി താരങ്ങളാണ് ഈ പാട്ടിൽ റീലുമായി എത്തിയത്. എന്നാൽ കരിങ്കാളിയല്ലേ ​ഗാനം ഉപയോ​ഗിച്ച് നയൻതാര ചെയ്ത റീലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ​ഗാനത്തിന്റെ നിർമാതാക്കള്‍.

നയൻതാരയുടെയും ഭർത്താവ് വിഘ്‌നേശ് ശിവന്റെയും ഉടമസ്ഥതയിലുള്ള കമ്പനിയ്‌ക്കെതിരെയാണ് നിയമപോരാട്ടം നടക്കുന്നത് ഗാനത്തിന്റെ നിർമാതാക്കളായ ബ്ലാക്ക് ബ്രോസ് മ്യൂസിക് ആൽബം ആരോപണവുമായി രംഗത്തെത്തിയത്.

തന്റെ പുതിയ സംരംഭമായ സാനിറ്ററി നാപ്കിന്റെ പരസ്യത്തിനു വേണ്ടിയാണ് താരം പാട്ട് ഉപയോഗിച്ചത്. ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാറിൽ ഒപ്പ് വയ്ക്കാനിരിക്കെയാണ് നയൻതാരയുടെ പ്രമോഷൻ വിഡിയോ പുറത്തുവന്നത്. ഇതേത്തുടർന്ന് കമ്പനികൾ കരാറിൽ നിന്നും പിൻവാങ്ങിയെന്നും ഇതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും അവർ ആരോപിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കണ്ണൻ മംഗലത്ത് വരികൾ കുറിച്ച് ഷൈജു അവറാൻ സംഗീതമൊരുക്കിയ ഗാനമാണ് ‘കരിങ്കാളിയല്ലേ’. സോഷ്യൽ മീഡിയയിലൂടെയാണ് ​ഗാനം ശ്രദ്ധ നേടുന്നത്. പിന്നാലെ ‘ആവേശം’ എന്ന ചിത്രത്തിൽ ഈ പാട്ട് ഉപയോഗിച്ച് ഫഹദിന്റെ കഥാപാത്രം റീൽ ചെയ്യുന്ന രം​ഗമുണ്ട്. ഇതോടെ പാട്ട് വീണ്ടും ശ്രദ്ധനേടുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates