
'ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം'; കത്രീനയ്ക്കും വിക്കിക്കും ആണ്‍കുഞ്ഞ്
ആശംസകളുമായി താരലോകം

ബോളിവുഡ് താര ദമ്പതിമാരായ കത്രീന കൈഫിനും വിക്കി കൗശലിനും ആണ് കുഞ്ഞ് പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഇരുവരും സന്തോഷ വാര്‍ത്ത പങ്കിട്ടത്. ''ഞങ്ങളുടെ സന്തോഷത്തിന്റെ നിറകുടം വന്നിരിക്കുന്നു. വളരെയധികം നനന്ദിയോടെ, ഞങ്ങള്‍ ഞങ്ങളുടെ കുഞ്ഞിനെ സ്വാഗതം ചെയ്യുന്നു' എന്നാണ് ഇരുവരും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടത്.
കത്രീനയുടേയും വിക്കിയുടേയും കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈയ്യടുത്താണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം കത്രീന പങ്കിട്ടത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി കത്രീന പൊതുവേദികളില്‍ നിന്നെല്ലാം അകലം പാലിക്കുകയായിരുന്നു. ഇതോടെ താരം ഗര്‍ഭിണിയാണെന്ന വാര്‍ത്തകളും പ്രചരിച്ചു. ഇതോടെയാണ് താരം തന്നെ വാര്‍ത്ത സ്ഥിരീകരിച്ചത്.
ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് കത്രീനയും വിക്കിയും. ഇരുവരും ഒരുമിച്ച് ഇതുവരേയും അഭിനയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിക്കിയുടേയും കത്രീനയുടേയും പ്രണയകഥ ബോൡവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പൊതുവേദികളില്‍ ഒരുമിച്ച് വന്നിരുന്നില്ല ഇരുവരും. എങ്കിലും സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പുറത്തു വന്നതോടെ പ്രണയം സ്ഥിരീകരിക്കപ്പെട്ടു.
2021 ഡിസംബര്‍ 9 നാണ് വിക്കിയും കത്രീനയും വിവാഹിതരാകുന്നത്. തീര്‍ത്തും സ്വകാര്യമായ ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. ബോളിവുഡില്‍ നിന്നും വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമാണ് ക്ഷണമുണ്ടായിരുന്നത്. രാജസ്ഥാനില്‍ വച്ചായിരുന്നു വിവാഹം.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Katrina Kaif gives birth to a baby boys. husband Vicky Kaushal announces the happy news.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾ, ട്രോളുകൾക്ക് മറുപടി പറഞ്ഞ് താരം, വീണ്ടും വൈറലായി കത്രീനയുടെ ഡയറ്റ്

'കത്രീനയ്ക്ക് ഇതെന്തുപറ്റി? കിളവിയായല്ലോ?'; അധിക്ഷേപങ്ങള്‍ക്ക് മറുപടി നല്കി നടി


