
News Now
ഏകാധിപത്യപരമായ പെരുമാറ്റവും സാമ്പത്തിക ക്രമക്കേടുകളും; തിരുനാവായ മഹാമാഘ മഹോത്സവ നേതൃത്വത്തില് നിന്ന് സ്വാമി ആനന്ദവനത്തെ മാറ്റിയതില് വിശദീകരണം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 772 lottery result

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡല്ഹി: പ്ലേ സ്റ്റോറില് വ്യാജ വാട്സ്ആപ്പ് കണ്ടെത്തിയതായി റിപ്പോര്ട്ടുകള്. ഗൂഗിള് പ്ലേ സ്റ്റോറില് ആപ്പിന് അഞ്ച് ലക്ഷം ഡൗണ്ലോഡുകള് നടന്നതായുമാണ് റിപ്പോര്ട്ട്. ഔദ്യോഗിക മെസേജിങ് ആപ്പിന് മുകളിലായി, പണം നല്കി പ്രൊമോട്ട് ചെയ്യുന്ന 'സ്പോണ്സേര്ഡ്' വിഭാഗത്തിലാണ് ആപ്പ് പ്രത്യക്ഷപ്പെട്ടത്. റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ ആപ്പ് കണ്ടെത്തിയത്. ആന്ഡ്രോയിഡ് അതോറിറ്റി, ദി വെര്ജ് എന്നിവ ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. വിഷയത്തില് ഗൂഗിള് പ്രതികരിച്ചിരുന്നില്ലെന്നും റിപ്പോര്ട്ടില് പറയുന്നു.
'വാട്സ്ആപ്പ് മെസഞ്ചര്' എന്ന പേരിലാണ് ഈ ആപ്പ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 'Agment Assets sallu' എന്ന പേരുള്ള ഒരു ഡെവലപ്പര് ആണ് ആപ്പ് റിലീസ് ചെയ്തിരിക്കുന്നത്. ഈ ഡെവലപ്പര്ക്ക് പ്ലാറ്റ്ഫോമില് മറ്റ് ആപ്പുകളൊന്നും ഇല്ല. യഥാര്ത്ഥ ആപ്പിന്റെ ഐക്കണ്, സ്ക്രീന്ഷോട്ടുകള്, വിവരണം എന്നിവയോട് സാമ്യമുള്ള ഘടകങ്ങളാണ് വ്യാജ ആപ്പിലും ഉപയോഗിച്ചിരിക്കുന്നത്.
ആപ്പിന്റെ പേരും ഐക്കണും മാത്രം ശ്രദ്ധിക്കുന്ന ഉപയോക്താക്കള്ക്ക് യഥാര്ത്ഥ ആപ്പും വ്യാജ ആപ്പും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന് പ്രയാസമായിരിക്കും. 'വാട്സ്ആപ്പ് എല്എല്സി' പ്രസിദ്ധീകരിച്ച ഔദ്യോഗിക വാട്സ്ആപ്പ് മെസഞ്ചര് ആപ്പ് 10 ബില്യണിലധികം പേര് ഡൗണ്ലോഡ് ചെയ്തിട്ടുണ്ട്. കൂടാതെ, ഇതിന് 'എഡിറ്റേഴ്സ് ചോയ്സ്' ബാഡ്ജും 24.6 കോടി റിവ്യൂവും ഉണ്ട്.
Summary
Fake WhatsApp app with 5 lakh downloads spotted on Play Store
Related topics
Related News


കുളപ്പുള്ളിയിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; പിന്നാലെ കൊപ്പത്ത് പരിശോധന, 17.8 ഗ്രാം ലഹരിമരുന്നും അഞ്ച് ലക്ഷം രൂപയും പിടികൂടി

വ്യാജ സന്ദേശങ്ങളും ഇമെയിലുകളും, വോയ്സ് ക്ലോണിങ് വഴി വ്യാജശബ്ദം; എഐ തട്ടിപ്പുകളില് ദുബൈയില് മുന്നറിയിപ്പ്




