പുതിയ ചിത്രമായ എതർക്കും തുനിന്ദവന്റെ​ ​പ്ര​ച​ര​ണാ​ർ​ത്ഥം​ ​കൊ​ച്ചി​യി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​താ​രം

കൊച്ചിയിൽ എതർക്കും തുനിന്ദവന്റെ പ്രമോഷന് സൂര്യ എത്തിയപ്പോൾ
Last Updated :20 January 2024, 8:58 am IST

News Now

കേ​ര​ളം​ ​ഇ​ന്ത്യ​യ്ക്ക് ​ത​ന്നെ​ ​വ​ഴി​കാ​ട്ടി​യാ​ണെന്ന് ത​മി​ഴ് ​നടൻ​ ​സൂ​ര്യ. ​സ്ത്രീകളോ​ട് ​ഏറ്റ​വു​മ​ധി​കം​ ​ബ​ഹു​മാ​ന​ത്തോ​ടെ​ ​പെ​രു​മാ​റു​ന്ന​വ​രാ​ണ് ​മ​ല​യാ​ളി​ക​ളെന്നും പ​ല​തും​ ​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ഠി​ക്കു​ന്നതെന്നും താരം കൊച്ചിയിൽ പറഞ്ഞു. സൂര്യയുടെ പുതിയ ചിത്രമായ എതർക്കും തുനിന്ദവന്റെ​ ​പ്ര​ച​ര​ണാ​ർ​ത്ഥം​ ​കൊ​ച്ചി​യി​ലെ​ത്തി​യ​താ​യി​രു​ന്നു​ ​താ​രം.​ ​

Story image

"പ​ല​തും​ ​കേ​ര​ള​ത്തെ​ ​ക​ണ്ടാ​ണ് ​പ​ഠി​ക്കു​ന്ന​ത്.​ ​സി​നി​മ​യി​ലും​ ​അ​ങ്ങി​നെയാണ്.​ ​ബോ​ളി​വു​ഡി​ലെ​ ​ചില​ ​സം​വി​ധാ​യ​ക​ർ​ ​നി​‌​ർ​ദ്ദേ​ശി​ക്കു​ന്ന​ത് ​മ​ല​യാ​ള​ ​സി​നി​മ​ക​ൾ​ ​കാ​ണാ​നാ​ണ്.​ അവ​ ​അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യാ​ണ്.​ ​ജോ​ജി​ ​മു​ത​ൽ​ ​മി​ന്ന​ൽ​ ​മു​ര​ളി​ ​വ​രെ​ ​എ​ല്ലാം​ ​ഒ​ന്നി​നൊ​ന്ന് ​മി​ക​ച്ച​ത്.​ ​ന​ല്ല​ ​സി​നി​മ​യു​ടെ​ ​ഭാ​ഗ​മാ​കാ​ൻ​ ​ആ​ഗ്ര​ഹ​മു​ണ്ട്", സൂര്യ പറഞ്ഞു. മോഹൻലാൽ സാറിനൊപ്പം ചിലവിടാൻ കഴിഞ്ഞ നിമിഷങ്ങൾ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങൾ ആയിരുന്നു എന്നും ഒട്ടേറെ കാര്യങ്ങൾ താൻ അദ്ദേഹത്തിൽ നിന്നും പഠിച്ചു എന്നും സൂര്യ പറഞ്ഞു. ജ​യ് ​ഭീം​ കണ്ട് കേ​ര​ള​ത്തി​ലെ​ ​മു​ൻ​ ​ആ​രോ​ഗ്യ​മ​ന്ത്രി​ ​കെ കെ ​ശൈ​ല​ജ​ ​വി​ളി​ച്ചി​രു​ന്നെന്നും താരം പറഞ്ഞു. "അ​വ​രു​ടെ​ ​വാ​ക്കു​ക​ൾ​ ​എ​ന്റെ​ ​കാ​തു​ക​ളി​ൽ​ ​ഇ​പ്പോ​ഴു​മു​ണ്ട്.​ ​അ​തെ​നി​ക്ക് ​മ​റ​ക്കാ​ൻ​ ​ക​ഴി​യി​ല്ല", സൂര്യ കൂട്ടിച്ചേർത്തു. 

Story image

എതർക്കും തുനിന്ദവൻ നാളെ ആണ് റിലീസ് ചെയ്യുന്നത്. പാണ്ഡിരാജ് ആണ് ഈ ചിത്രം ഒരുക്കിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates