കാന്‍സര്‍ ബാധിതനെന്ന് പറഞ്ഞ് പണം പിരിച്ചു, തട്ടിപ്പ് പുറത്തായി; കൊറിയന്‍ ഗായകന് ആത്മഹത്യ ചെയ്ത നിലയില്‍
ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി

സിയോള്‍; കൊറിയന്‍ ഗായകന് ചോയ് സങ്- ബോങ് മരിച്ച നിലയില്‍. 33 വയസായിരുന്നു. സതേണ്‍ സിയോളിലെ വീട്ടിലാണ് മരിച്ച നിലയില്‍ താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി.
2011ലെ കൊറിയാസ് ഗോട്ട് ടാലന്റിലൂടെയാണ് ശ്രദ്ധേയനാകുന്നത്. 2021ല്‍ തട്ടിപ്പു കേസില്‍പ്പെട്ടതോടെയാണ് ഗായകന് വിവാദനായകനായി മാറുന്നത്. കാന്‍സര്‍ ബാധിതനാണെന്ന് പറഞ്ഞ് ആളുകളില്‍ നിന്ന് സഹായധനം കൈപറ്റുകയായിരുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്ന് പിന്നീട് തെളിഞ്ഞു. ചോയ് സങ് ബോങ് തന്നെ തട്ടിപ്പ് സമ്മതിച്ചു. സഹായധനമായി സ്വീകരിച്ച പണം തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
ഈ പ്രശ്നമാണ് ഗായകനെ ആത്മഹത്യയിലേക്ക് എത്തിച്ചത് എന്നാണ് വിവരം. മരിക്കുന്നതിന് തൊട്ടുമുന്‍പായി ചോയ് സങ് തന്റെ യൂട്യൂബ് ചാനലിലൂടെ ഒരു കുറിപ്പും പുറത്തുവിട്ടു. തന്റെ തെറ്റിന്റെ പേരില്‍ പ്രശ്നത്തിലായ എല്ലാവരോടും ക്ഷമ ചോദിക്കുന്നു എന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്. കൂടാതെ, ലഭിച്ച ചികിത്സാ സഹായം തിരിച്ചുനല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News

ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം
