ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

എസ്ര എന്ന ഹോറര്‍ ചിത്രത്തിന് ശേഷം ജയ് ഒരുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍

grrr movie kunchacko boban
'​ഗർർർ' ടീസർയൂട്യൂബ്
Last Updated :4 May 2024, 1:33 pm IST
Edited by :Anju

യഥാര്‍ഥ സംഭവത്തിലെ ആസ്പദമാക്കി കുഞ്ചാക്കോ ബോബനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്ര കഥാപാത്രങ്ങാക്കി ജയ് കെ സംവിധാനം ചെയ്യുന്ന ഗര്‍ര്‍ര്‍-ന്‍റെ ടീസര്‍ പുറത്തിറങ്ങി. എസ്ര എന്ന ഹോറര്‍ ചിത്രത്തിന് ശേഷം ജയ് ഒരുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. ഷാജി നടേശൻ, തമിഴ് നടൻ ആര്യ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. സിനിഹോളിക്സ് ആണ് സഹനിര്‍മാണം.

തിരുവനന്തപുരം മൃഗശാലയിൽ ദർശൻ എന്ന സിംഹത്തിൻ്റെ കൂട്ടിലേക്ക് ഒരു യുവാവ് എടുത്ത് ചാടിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം. സിംഹക്കൂട്ടിലേക്ക് എടുത്തു ചാടുന്ന യുവാവിന്‍റെ കഥാപാത്രമാണ് കുഞ്ചാക്കോ ബോബന്‍ ചെയ്യുന്നത്. തിയറ്ററില്‍ ചിത്രം പ്രേക്ഷകരെ മുഴുനീളെ ചിരിപ്പിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംവിധായകൻ ജയ്‌ കെയും പ്രവീൺ എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംവിധായകനായ രതീഷ്‌ ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ജയേഷ് നായർ ആണ് ചിത്രത്തിന്‍റെ ഛായഗ്രഹകന്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: മിഥുൻ എബ്രഹാം, എഡിറ്റർ: വിവേക് ഹർഷൻ, പശ്ചാത്തല സംഗീതം: ഡോൺ വിൻസെന്റ്, സംഗീതം: ഡോൺ വിൻസെൻ്റ്, കൈലാസ് മേനോൻ, ടോണി ടാർസ്, ഗാനരചന: മനു മഞ്ജിത്, കലാസംവിധാനം: രഖിൽ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, സിങ്ക് സൗണ്ട് & സൗണ്ട് ഡിസൈൻ: ശ്രീജിത്ത് ശ്രീനിവാസൻ, VFX: എഗ് വൈറ്റ് വിഎഫ്എക്സ്, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, അഡീഷണൽ ഡയലോഗുകൾ: RJ മുരുകൻ, ക്രിയേറ്റീവ് ഡയറക്ടർ: ആൽവിൻ ഹെൻറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മിറാഷ് ഖാൻ, വരികൾ: വൈശാഖ് സുഗുണൻ, ഡിസൈൻ: ഇല്യുമിനാർട്ടിസ്റ്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പിആർഒ: ആതിര ദിൽജിത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now