പൊലീസ് ഉദ്യോ​ഗസ്ഥനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്.

Kunchacko Boban
ഓഫിസർ ഓൺ ഡ്യൂട്ടിSource by : ഇൻസ്റ്റ​ഗ്രാം
Last Updated :2 November 2024, 10:47 am IST

News Now

പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ. ഓഫിസർ ഓൺ ഡ്യൂട്ടി എന്നാണ് ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനൊപ്പം പ്രിയ മണിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. പൊലീസ് ഉദ്യോ​ഗസ്ഥനായാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.

ജ​ഗദീഷ്, വിശാഖ് നായർ, റംസാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മാർട്ടിൻ പ്രക്കാട്ട് അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജിത്തു അഷ്റഫ് ആണ്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. ‌പിറന്നാൾ ദിനത്തിൽ പുറത്തു വന്നിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും.

ഇതിന് മുൻപ് സ്കൂൾ ബസ്, നായാട്ട് എന്നീ ചിത്രങ്ങളിലും കുഞ്ചാക്കോ ബോബൻ കാക്കിയണിഞ്ഞെത്തിയിരുന്നു. അമൽ നീരദ് സംവിധാനം ചെയ്ത ബോ​ഗയ്ൻവില്ല ആണ് കുഞ്ചാക്കോ ബോബന്റേതായി ഒടുവിൽ തിയറ്റുകളിലെത്തിയ ചിത്രം. ചാക്കോച്ചന്റെ ചിത്രത്തിലെ പ്രകടനവും ഏറെ പ്രശംസകളേറ്റു വാങ്ങിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates