കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് 23 വർഷം

കുതിരവട്ടം പപ്പുവിനൊപ്പം ബിനു/ ചിത്രം ഇൻസ്റ്റാ​ഗ്രാം
Last Updated :20 January 2024, 9:17 am IST

News Now

ഒരിക്കലും മടുക്കാത്ത നർമ്മവുമായി മലയാളികളെ കുടുകുടെ ചിരിപ്പിച്ച പ്രിയ നടൻ കുതിരവട്ടം പപ്പു വിടപറഞ്ഞിട്ട് ഇന്ന് 23 വർഷം തികയുകയാണ്. അദ്ദേഹത്തിന്റെ ഒർമ്മദിനത്തിൽ മകൻ ബിനു പപ്പു ഫെയ്‌സ്‌ബുക്കിൽ പങ്കുവെച്ച വാക്കുകൾ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകർ. 

"അച്ഛാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയണമെന്നും ഞാൻ ഇപ്പോഴും ആ​ഗ്രഹിക്കാറുണ്ട്. ഞാൻ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാൻ നിങ്ങളെ വളരെയധികം സ്നേഹിക്കുന്നു", എന്നാണ് ബിനു പപ്പു കുറിച്ചത്. നിരവധി ആളുകൾ പ്രിയനടന്റെ ഓർമകൾ പങ്കുവെച്ച് രം​ഗത്തെത്തി.

പത്മദളാക്ഷൻ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യപേര്. ചെറുപ്പം മുതൽ തന്നെ നാടകത്തിൽ കമ്പമുണ്ടായിരുന്നത് കൊണ്ട് അഭിനയം തന്നെയായിരുന്നു വഴി. ആയിരത്തോളം നാടകങ്ങളി‍ൽ അദ്ദേഹം അഭിനയച്ചിട്ടുണ്ട്. മൂടുപടം എന്ന ചിത്രത്തിലൂടെ അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates