എനിക്കും വിരമിക്കാന്‍ തോന്നാറുണ്ട്, അരിജിത് കാണിച്ചത് ധീരത: ശ്രേയ ഘോഷാല്‍

അരിജിത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം

Shreya Ghoshal, Arijith Singh
Shreya Ghoshal, Arijith Singh
Last Updated :16 March 2026, 6:19 pm IST

അരിജിത് സിങിനെപ്പോലെ തനിക്കും പിന്നണി ഗാന രംഗത്തു നിന്നും ഇടവേളയെടുക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രേയ ഘോഷാല്‍. പിന്നണി ഗാന രംഗത്തു നിന്നും വിരമിക്കുകയാണെന്ന അരിജിത് സിങിന്റെ തീരുമാനം ആരാധകരെ അമ്പരപ്പിച്ചതായിരുന്നു. അരിജിത്തിന്റെ ധീരതയെ അഭിനന്ദിക്കുന്നതായും ശ്രേയ പറഞ്ഞു.

''എനിക്കും ഇടയ്‌ക്കൊക്കെ ഇടവേളയെടുക്കാന്‍ തോന്നാറുണ്ട്. അദ്ദേഹം വളരെ ധീരമായി ആ തീരുമാനമെടുത്തു. ഹൃദയം കൊണ്ട് പാടുന്ന പാട്ടുകാരനാണ് അദ്ദേഹം. എന്തിനാണ് പാട്ടുണ്ടാക്കുന്നതെന്നും അതില്‍ നിന്നും തനിക്ക് എന്ത് കിട്ടുമെന്നും അദ്ദേഹം ചിന്തിക്കില്ല. തനിക്ക് സന്തോഷം നല്‍കുന്നത് എന്തോ അതാണ് അദ്ദേഹം ചെയ്യുക'' ശ്രേയ പറയുന്നു.

സംഗീതത്തോടുള്ള അരിജിത്തിന്റെ സത്യസന്ധതയാണ് കേള്‍വിക്കാര്‍ക്കും അദ്ദേഹത്തോട് ഇത്ര അടുപ്പം തോന്നാന്‍ കാരണമെന്നും ശ്രേയ പറയുന്നു. അരിജിത്തിനെ സംബന്ധിച്ച് മറ്റെന്തിനേക്കാളും വലുതാണ് സംഗീതം. അതിനാലാണ് അദ്ദേഹത്തെ ആളുകള്‍ ഒരുപാട് സ്‌നേഹിക്കുന്നതെന്നും ശ്രേയ പറയുന്നു.

ജനുവരി 27 നാണ് അരിജിത് സിങ് താന്‍ പിന്നണി ഗാന രംഗത്തു നിന്നും വിരമിക്കുന്നതായി അറിയിച്ചത്. അതേസമയം താന്‍ സംഗീതം ഉപേക്ഷിക്കില്ലെന്നും തുടര്‍ന്നും പാട്ടകളുണ്ടാക്കുകയും സ്റ്റേജ് ഷോകള്‍ ചെയ്യുകയും ചെയ്യുമെന്നും അരിജിത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മാസം അരിജിത് സിങിന്റെ പാട്ട് റെയ്‌ന പുറത്തിറക്കുകയും ചെയ്തിരുന്നു.

News Now

Summary

Shreya Ghoshal praises Arijith Singh's bravery. She too feels like to take break from singing.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics