
News Now
ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് ആറ് ജില്ലകളില് യെല്ലോ അലര്ട്ട്

Today's Rashi Phalam October 17| ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ സംസാരിച്ച് പരിഹരിക്കും

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില് മാത്രം! ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്സിനിടെ വീണത് 4 വിക്കറ്റുകള്, വിറച്ച് ജയിച്ച് ഇന്ത്യ

റെക്കോർഡുകളെല്ലാം മറികടന്ന് ചരിത്രം കുറിക്കുകയാണ് ദുൽഖർ സൽമാൻ നിർമിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര. ഇന്ത്യയിൽ മാത്രമല്ല, വിദേശ ബോക്സോഫീസിലും അമ്പരപ്പിക്കുന്ന വിജയമാണ് ചിത്രത്തെ തേടിയെത്തിയിരിക്കുന്നത്. വിദേശ ബോക്സോഫീസിൽ നിന്ന് 100 കോടിയിലധികം കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമായി മാറിയിരിക്കുകയാണ് ലോക.
142 കോടി നേടിയ എംപുരനാണ് വിദേശ ബോക്സോഫീസിൽ ഒന്നാം സ്ഥാനത്തുള്ള മലയാള ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും (93.80 കോടി) ആണ് വിദേശത്ത് നിലവിൽ മൂന്നാം സ്ഥാനത്തുള്ള ചിത്രം. 200 കോടി ആഗോള കളക്ഷൻ പിന്നിട്ട ലോക മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ചിത്രവുമായിരിക്കുകയാണ്. റിലീസ് ചെയ്ത് രണ്ടാഴ്ച കൊണ്ടാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
കേരളത്തിലും ചിത്രം റെക്കോർഡ് കുതിപ്പാണ് നടത്തുന്നത്. ഡൊമിനിക് അരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശാന്തി ബാലചന്ദ്രൻ, ഡൊമിനിക് അരുൺ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ചന്ദ്ര എന്ന ടൈറ്റിൽ കഥാപാത്രമായി കല്യാണിയെത്തിയപ്പോൾ സണ്ണി എന്ന കഥാപാത്രമായാണ് നസ്ലിൻ എത്തിയത്.
ഒടിയൻ എന്ന കഥാപാത്രമായി ദുൽഖർ സൽമാനും ചാത്തനായി ടൊവിനോയും സിനിമയിലെത്തുന്നു. റിലീസ് ചെയ്ത് ഏഴ് ദിവസം കൊണ്ട് തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടം പിടിച്ചിരുന്നു. തെന്നിന്ത്യയിൽ തന്നെ നായികാ പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷൻ ആണ് "ലോക" നേടിയത്.
ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിനു ഔദ്യോഗികമായി അണിയറപ്രവർത്തകർ പുറത്ത് വിട്ടിരുന്നു. അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സാണ് ലോക.
ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. നിമിഷ് രവിയാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ്യുടേതാണ് സംഗീതം. ചമൻ ചാക്കോയാണ് എഡിറ്റിങ്.
Summary
Cinema News: Kalyani Priyadarshan starrer Lokah Chapter 1: Chandra overseas collection report.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

'രജിനിഫെെഡ്'; ഒരു മണിക്കൂറില് 1 കോടി 61 ലക്ഷം പ്രീസെയില്; കേരളത്തില് റെക്കോര്ഡ് ബുക്കിങുമായി 'ജയിലര് 2'

30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'



