
News Now
കെജെ യേശുദാസ് അവസരങ്ങള് തട്ടിയെടുത്തുവെന്ന ആരോപണങ്ങള്ക്ക് മറുപടി നല്കി ഗായകന് ഉണ്ണി മേനോന്. പുതിയ ഗായകരുടെ അവസരം യേശുദാസ് തട്ടിയെടുത്തുവെന്ന ആരോപണങ്ങള്ക്കാണ് അദ്ദേഹം മറുപടി നല്കുന്നത്. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മേനോന്റെ പ്രതികരണം.
യേശുദാസ് പല ഭാഷകളില് പാട്ടുകള് പാടിയിരുന്നയാളാണ്. അത്തരം തിരക്കുകള്ക്കിടയില് ഇതുപോലുള്ള വിവാദങ്ങളൊന്നും ശ്രദ്ധിക്കാന് സമയമില്ലായിരുന്നു. ആരോപണങ്ങള് വെറും അസംബന്ധമാണെന്നും ഉണ്ണി മേനോന് പറയുന്നു.
''അതൊക്കെ ശുദ്ധ അസംബന്ധമാണ്. ഞങ്ങളൊക്കെ അദ്ദേഹത്തിനൊപ്പം നിന്നിരുന്ന ആള്ക്കാരല്ലേ. ഞങ്ങള്ക്ക് അറിയാത്തത് അല്ലല്ലോ അതൊന്നും. ദാസേട്ടന്റെ അന്നത്തെ അവസ്ഥ ശ്വാസം വിടാന് പോലും സമയമില്ല എന്നുള്ളതാണ്. അത്രയ്ക്കായിരുന്നു തിരക്ക്. ഒരു ഭാഷയില് അല്ലല്ലോ അദ്ദേഹം പാടിയത്. അതിനിടയില് ഈ പറയുന്ന പ്രശ്നങ്ങള് ഒന്നും അദ്ദേഹത്തിന് ശ്രദ്ധിക്കാന് തന്നെ സമയമില്ല'' എന്നാണ് അദ്ദേഹം പറയുന്നത്.
''ഒരാള് പാട്ടുകാരന് ആകാന് വന്നാല് രണ്ട് കാരണങ്ങള് കൊണ്ട് തള്ളപ്പെടും. ഒന്ന് കഴിവുകേട്. ചിലവര്ക്ക് കഴിവുണ്ടാകും. പക്ഷെ അതിനേക്കാള് കൂടുതലാകും അഹങ്കാരം. മറ്റൊന്ന് ഭാഗ്യമില്ലായ്മ. വ്യക്തിപരമായി എന്റെ പരാജയങ്ങള് എന്റെ കഴിവു കേട് കൊണ്ടാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. ചിലര് പറയും ഉണ്ണി മേനോന് കേരള സംസ്ഥാന സര്ക്കാരിന്റെ ഒരു അവാര്ഡ് കിട്ടിയില്ലല്ലോ എന്ന്. അത് എന്റെ പരാജയമായി ഉള്ക്കൊള്ളും. അതുകൊണ്ട് ആ കാര്യത്തില് എനിക്ക് ദുഖമില്ല.'' എന്നും ഉണ്ണി മേനോന് പറയുന്നുണ്ട്.
അതേസമയം സംഗീത ലോകത്ത് നാല് പതിറ്റാണ്ട് പിന്നിടുകയാണ് ഉണ്ണി മേനോന്. വിവിധ ഭാഷകളിലായി നാലായിരത്തിലധികം പാട്ടുകള് പാടിയിട്ടുണ്ട്. തമിഴ്നാട് സര്ക്കാരിന്റെ കലൈമാമണി പുരസ്കാരവും മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര പുരസ്കാരം രണ്ട് തവണയും നേടി. ഇന്നും ചെറുപ്പക്കാരെ നാണിപ്പിക്കുന്ന ഊര്ജ്ജവുമായി സംഗീത വേദികളില് നിറ സാന്നിധ്യമായി ഉണ്ണി മേനോനുണ്ട്.
Summary
Unni Menon reacts to rumours of KJ Yesudas stealing chances from new comers. says there are two reasons behind someone not being a singer.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'നിങ്ങള് വരണം, ഇല്ലെങ്കില് എന്റെ കരിയർ നഷ്ടമാകും'; ആ നടിയുടെ കാല് പിടിച്ചു പറഞ്ഞു: അനൂപ് മേനോന്

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്തേഷ്യയുടെ മയക്കത്തില് ലക്ഷ്മി മേനോന്; ആശുപത്രിയില് നിന്നും വിഡിയോ







