
'തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു'; വൻ വെളിപ്പെടുത്തലുമായി രഞ്ജിത്
അദ്ദേഹത്തിന് ഓഡിക്ക് പകരം ബെൻസിനെയാണ് കൊടുത്തത്.

‘തുടരും’ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ‘തുടരും’ സിനിമയുടെ സക്സസ് മീറ്റിൽ വച്ച് നിർമാതാവ് എം രഞ്ജിത്താണ് ഇക്കാര്യം പങ്കുവച്ചത്. പുതിയ ചിത്രം നിർമിക്കുന്നത് രഞ്ജിത്തിന്റെ രജപുത്ര വിഷ്വൽ മീഡിയ തന്നെയാകും. തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു എന്നാണ് എം രഞ്ജിത് വേദിയിൽ വച്ച് പ്രഖ്യാപിച്ചത്.
"അദ്ദേഹത്തിന് ഓഡിക്ക് പകരം ബെൻസിനെയാണ് കൊടുത്തത്. കാരണം എന്റെ ജീവിതത്തിൽ ഏറ്റവും വലിയ കാര്യമാണ് ബെൻസ് എന്നു പറയുന്ന ലാലേട്ടൻ. അതുകൊണ്ട് ഇവിടെ വച്ചു പറയുകയാണ്, ഇന്ത്യയിലെ ഏറ്റവും മികച്ച, ഇനി അതിനപ്പുറം ചെയ്യാൻ പറ്റാത്ത മോഹൻലാൽ എന്നു പറയുന്ന ആളെ വച്ചിട്ടുള്ള അടുത്ത സിനിമയാണ് ഞാൻ അങ്ങോട്ട് കൊടുക്കാൻ പോകുന്നത്.
ഇവിടെ വച്ച് പറയുന്നു, തരുൺ മൂർത്തി അടുത്ത മോഹൻലാൽ ചിത്രം ചെയ്യുന്നു".- രഞ്ജിത് പറഞ്ഞു. ‘തുടരു’മിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. എന്നാൽ ഈ ചിത്രം പുതിയ കഥ ആയിരിക്കുമെന്നാണ് സൂചന. 'മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് തരുണ്‍ മൂര്‍ത്തി തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
‘മോഹൻലാലുമായി ഒരു സിനിമയ്ക്കുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. തുടരും രണ്ടാം ഭാഗത്തിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. അത് ഒരു ഒറ്റ സിനിമയായി തന്നെ തുടരട്ടെ’, എന്നാണ് തരുൺ മൂർത്തി പറഞ്ഞത്.
WHAT TO READ NEXT

ഇനി അധികം കാത്തിരിക്കണ്ട; 'സർപ്പാട്ട പരമ്പരൈ 2' അപ്ഡേറ്റുമായി ആര്യ
മോഹൻലാലിനൊപ്പം ശോഭന, പ്രകാശ് വർമ, തോമസ് മാത്യു, ബിനു പപ്പു, ഫർഹാൻ ഫാസിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. കെ ആർ സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്.
ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ പാട്ടുകൾക്കും വൻ സ്വീകാര്യതയാണ് ലഭിച്ചത്. 28 കോടി ബജറ്റിലൊരുക്കിയ ചിത്രം തിയറ്ററുകളിൽ നിന്ന് 235 കോടിയോളം കളക്ട് ചെയ്തു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Cinema News: M Renjith opens up Tharun Moorthy and Mohanlal upcoming movie.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


