'ചാർലി'യുടെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുന്നു

മാര ട്രെയിലറിൽ നിന്നെടുത്ത സ്ക്രീൻഷോട്ട്
Last Updated :20 January 2024, 8:35 am IST

News Now

ദുൽഖർ സൽമാനും പാർവതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ചാർലി'യുടെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുന്നു. 'മാര' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തെത്തി. മാധവനും ശ്രദ്ധ ശ്രീനാഥുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.  'കൽക്കി' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദിലീപ് കുമാറിൻറെ ഫീച്ചർ ഫിലിം അരങ്ങേറ്റമാണ് ചിത്രം.

ഉണ്ണി ആറിൻറെ കഥയിൽ മാർട്ടിൻ പ്രക്കാട്ട് ആണ് മലയാളത്തിൽ ചിത്രം ഒരുക്കിയത്. ചാർലിയിൽ അപർണ ഗോപിനാഥ് അവതരിപ്പിച്ച കഥാപാത്രമായി ശിവദയും കൽപ്പനയ്ക്കു പകരം അഭിരാമിയുമാണ് തമിഴിൽ എത്തുന്നത്. മാലാ പാർവ്വതി, സീമ, കിഷോർ, അലക്സാണ്ടർ ബാബു, മൗലി എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രമോദ് ഫിലിംസിൻറെ ബാനറിൽ പ്രതീക് ചക്രവർത്തിയും ശ്രുതി നല്ലപ്പയും നിർമ്മിക്കുന്ന മാര ഡയറക്ട് ഒടിടി റിലീസ് ആണ്. ആമസോൺ പ്രൈമിലൂടെ ജനുവരി എട്ടിന് ചിത്രം പ്രേക്ഷകരിലേക്കെത്തും. ചിത്രത്തിൻറെ മറാത്തി റീമേക്ക് നേരത്തെ പ്രദർശനത്തിനെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates