മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ രമേഷ് ബാബു അന്തരിച്ചു

നിര്‍മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെ മുത്ത മകനാണ്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:56 am IST
Edited by :migrator

ഹൈദരാബാദ്; തെലുങ്ക് നടനും നിർമാതാവുമായ രമേഷ് ബാബു അന്തരിച്ചു. 56 വയസായിരുന്നു. കരള്‍രോഗത്തെ തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നിര്‍മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെയും ഇന്ദിരാദേവിയുടെയും മുത്ത മകനാണ്. 

ഇന്നലെ വൈകുന്നേരമാണ് രോ​ഗം മൂർച്ഛിച്ചതോടെ അബോധാവസ്ഥയിലായ രമേഷ് ബാബുവിനെ ഹൈദരാബാദ് എഐജി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. വൈകാതെ മരിക്കുകയായിരുന്നു. തെന്നിന്ത്യൻ സൂപ്പർതാരം മഹേഷ് ബാബു സഹോദരനാണ്. 

ബാലതാരമായി എത്തി

12ാം വയസിൽ ബാലതാരമായാണ് രമേഷ് ബാബു സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. 1974 ല്‍ പുറത്തിറങ്ങിയ അല്ലൂരി സീതാരാമരാജു ആയിരുന്നു ആദ്യ ചിത്രം. 987 ല്‍ പുറത്തിറങ്ങിയ സാമ്രാട്ടിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. 1997 ല്‍ പുറത്തിറങ്ങിയ എന്‍കൗണ്ടറിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അഭിനയരംഗത്ത് നിന്ന് പിന്മാറിയ രമേഷ് ബാബു പിന്നീട് നിര്‍മാണ രംഗത്ത് സജീവമായി സൂര്യവംശം എന്ന ബോളിവുഡ് ചിത്രത്തിലൂടെയായിരുന്നു തുടക്കം. അര്‍ജുന്‍, അതിഥി, ആഗഡു എന്നിവയാണ് രമേഷ് ബാബു നിര്‍മിച്ച ചിത്രങ്ങള്‍. മൃദുലയാണ് രമേഷ് ബാബുവിന്റെ ഭാര്യ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now