
ഗിറ്റാറിന്റെ ആകൃതിയിലായിരുന്നു മൊമന്റോ തയ്യാറാക്കിയത്

News Now
ടൈഗർ ഷറോഫിന് നേരെയുള്ള വധശ്രമം: മൂന്നുപേർ രാജസ്ഥാനിൽ പിടിയിൽ; പിടിയിലായത് ബിഷ്ണോയ് സംഘത്തിലെ വാടകക്കൊലയാളികൾ
നമ്പർ പ്ലേറ്റിലെ ചിത്രപ്പണിക്ക് പിടിവീഴും, 5000 രൂപ വരെ പിഴ; ഈ 14 എണ്ണം നിയമവിരുദ്ധം, ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

'ഒന്നുമല്ലാതിരുന്ന സമയത്തും കൂടെ നിര്‍ത്തി, എന്നെ വിശ്വസിച്ചതിന് നന്ദി'; വികാരഭരിതയായി മമിത ബൈജു

ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

മലയാള സിനിമയിലെ എക്കാലത്തേയും വലിയ ഹിറ്റാണ് ബെത്ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയേയും മമിത ബൈജുവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എഡിയൊരുക്കിയ ചിത്രം മലയാളത്തിന്റെ അതിര്‍ത്തിയ്ക്ക് അപ്പുറത്തും വലിയ വിജയമായിരുന്നു. 300 കോടിയിലധികം നേടിയ ചിത്രം കേരള ബോക്സ് ഓഫീസില്‍ മാത്രം 150 കോടിലധികം നേടിയിരുന്നു.
ബെത്ലേഹം കുടുംബ യൂണിറ്റിന്റെ വിജയാഘോഷത്തില്‍ സുരേഷ് കൃഷ്ണ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തന്റെ പ്രകടനത്തിലൂടെ സിനിമയില്‍ കയ്യടി നേടിയത് പോലെ ചിരിപ്പിച്ച് വിജയാഘോഷ വേദിയും തൂക്കിയിരിക്കുകയാണ് സുരേഷ് കൃഷ്ണ. നടന്റെ പ്രസംഗം വൈറലായിരിക്കുകയാണ്.
''ഞാന്‍ ആദ്യം തന്നെ എത്ര കമ്പിയുണ്ടെന്ന് എണ്ണി നോക്കുകയായിരുന്നു. ലോകം മുഴുവന്‍ ഒറ്റക്കമ്പി മതിയെന്ന് അംഗീകരിച്ചതാണ്. എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടിയിരിക്കുകയാണ് ഭാവനാ സ്റ്റുഡിയോസ്. ഒരുപാട് വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ട് എനിക്ക്. പക്ഷെ, ഇത്രയും വലിയ വിജയം, ഇന്‍ഡസ്ട്രി ഹിറ്റിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ വലിയ സന്തോഷം'' എന്നാണ് സുരേഷ് കൃഷ്ണ പറഞ്ഞത്.
''ഇങ്ങനൊരു വേഷം തന്ന പ്രിയപ്പെട്ട സുഹൃത്ത് ഗിരീഷ് എഡി, ഭാവന സ്റ്റുഡിയോസ് എന്നിവര്‍ക്ക് നന്ദി പറയുന്നു. എന്റെ കൂടെ അഭിനയിച്ച നിവിനും മമിതയും ഉള്‍പ്പടെയുള്ള എല്ലാ ആര്‍ട്ടിസ്റ്റുകള്‍ക്കും ടെക്നീഷ്യന്മാര്ക്കും പ്രത്യേകിച്ചും അജ്മല്‍, ആദര്‍ശ്, വിഷ്ണു എല്ലാവര്ക്കും എന്റെ നന്ദി അറിയിക്കുന്നു. എല്ലാത്തിലും മേലെ പ്രിയപ്പെട്ട പ്രേക്ഷകര്‍. വാട്സ് ആപ്പിലൂടേയും ഇന്‍സ്റ്റഗ്രാമിലൂടേയും അഭിനന്ദനങ്ങള്‍ അറിയിച്ച നിങ്ങള്‍ എല്ലാവര്ക്കും നന്ദി പറയുന്നു'' എന്നും അദ്ദേഹം പറഞ്ഞു.
വിജയാഘോഷത്തിന്റെ ഭാഗമായി മൊമന്റോ സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സുരേഷ് കൃഷ്ണ. ഗിറ്റാറിന്റെ ആകൃതിയിലായിരുന്നു മൊമന്റോ തയ്യാറാക്കിയത്. അതില്‍ നിന്നുമാണ് ചിത്രത്തിലെ തന്റെ ഡയലോഗുമായി ബന്ധപ്പെടുത്തിയുള്ള സുരേഷ് കൃഷ്ണയുടെ കൗണ്ടര്‍. ചിത്രത്തിലുടനീളം ചിരി പടര്‍ത്തിയ സുരേഷ് കൃഷ്ണയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
Summary
Suresh Krishna steals the show with his funny speech at Bethlehem Kudumba Unit success celebration.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





