മമ്മൂട്ടിയുടെ നിർമാണ കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നന്‍പകല്‍ നേരത്ത് മയക്കത്തിനുണ്ട്

ചിത്രം; ഫേയ്സ്ബുക്ക്
Last Updated :20 January 2024, 8:58 am IST

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മമ്മൂട്ടിയുടെ നിർമാണ കമ്പനി ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും നന്‍പകല്‍ നേരത്ത് മയക്കത്തിനുണ്ട്. ഇപ്പോൾ ലിജോ ജോസിന് വന്ന ഒരു കത്താണ് ശ്രദ്ധ നേടുന്നത്. 

കത്തിൽ പറയുന്നത്

മമ്മൂട്ടി കമ്പനിയാണ് ലിജോ ജോസിന് കത്തും സമ്മാനങ്ങളും അയച്ചത്. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു എന്നാണ് ലിജോക്ക് നന്ദി പറഞ്ഞുകൊണ്ട് കത്തിൽ കുറിച്ചിരിക്കുന്നത്. ലിജോ ജോസ് തന്നെയാണ് കത്ത്‌ പുറത്തുവിട്ടത്. സ്നേഹത്തോടെ മമ്മൂക്കയിൽ നിന്ന്, സ്നേഹത്തോടെ മമ്മൂട്ടി കമ്പനിയിൽ നിന്ന്- എന്ന അടിക്കുറിപ്പിലാണ് കത്തിന്റെ ചിത്രം പങ്കുവച്ചത്. ‘നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ഭാഗമായതിന് നന്ദി. താങ്കള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ ഇതുപോലെയാകില്ലായിരുന്നു. നിങ്ങളുടെ കഴിവിനും പരിശ്രമത്തിനും ഞങ്ങള്‍ നല്‍കുന്ന ആദരമാണ് ഈ സമ്മാനങ്ങള്‍,’ എന്നാണ് കത്തില്‍ കുറിച്ചിരുന്നത്. 

ലിജോ ജോസും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു

തമിഴിലും മലയാളത്തിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർണമായും തമിഴ്നാട്ടിൽവച്ചായിരുന്നു. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും മമ്മൂട്ടിയാണ്. അശോകന്‍, തമിഴ് നടി രമ്യ പാണ്ഡ്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എസ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now