തീപ്പൊരി 'ടർബോ' ജോസ്; മാസ് ആക്ഷനുമായി മമ്മൂട്ടി: ട്രെയിലർ ഹിറ്റ്

ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മാസ് വേഷത്തിലെത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്

turbo trailer
ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് തീപ്പൊരി ആക്ഷനുമായാണ് ട്രെയിലർ എത്തിയത്
Last Updated :13 May 2024, 10:17 am IST

മമ്മൂട്ടിയുടെ പുതിയ ചിത്രം ടർബോയുടെ ട്രെയിലർ പുറത്ത്. മാസ് ആക്ഷൻ എന്റർടെയ്നറായി എത്തുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ആരാധകരുടെ പ്രതീക്ഷയേറ്റിക്കൊണ്ട് തീപ്പൊരി ആക്ഷനുമായാണ് ട്രെയിലർ എത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഇതിനോടകം 20 ലക്ഷത്തിലധികം പേരാണ് ട്രെയിലർ കണ്ടത്.

ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി മാസ് വേഷത്തിലെത്തുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. മധുരരാജയ്ക്കു ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും പ്രധാന വേഷങ്ങളിലെത്തുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയാണ് ടർബോ. ‌വിഷ്ണു ശർമ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ക്രിസ്റ്റോ സേവ്യർ ആണ്. ചിത്രത്തിലെ ആക്‌ഷൻ രംഗങ്ങൾ വിയറ്റ്നാം ഫൈറ്റേർസാണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now