ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി

Mammootty
മമ്മൂട്ടി (Mammootty) Source by : ഫെയ്സ്ബുക്ക്
Last Updated :26 January 2026, 3:29 pm IST

News Now

കാത്തിരിപ്പുകള്‍ക്കൊടുവില്‍ മമ്മൂട്ടിയെ തേടി പത്മഭൂഷനെത്തിയിരിക്കുകയാണ്. ഇന്നലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് പത്മഭൂഷന്‍ അംഗീകാരവും മമ്മൂട്ടിയെ തേടിയെത്തിയത്. പുരസ്‌കാര നേട്ടത്തില്‍ രാജ്യത്തിന് നന്ദി പറയുകയാണ് മമ്മൂട്ടി. സോഷ്യല്‍ മീഡിയയിലൂടെയാണ് മമ്മൂട്ടിയുടെ പ്രതികരണം.

തനിക്ക് പുരസ്‌കാരം നല്‍കി ആദരിച്ച മാതൃരാജ്യത്തിന് നന്ദി പറഞ്ഞ മമ്മൂട്ടി എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകളും നേര്‍ന്നു. ''മാതൃരാജ്യത്തിനു നന്ദി. 'പത്മഭൂഷന്‍' സിവിലിയന്‍ ബഹുമതി നല്‍കി ആദരിച്ച രാജ്യത്തിനും ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവര്‍ക്കും റിപ്പബ്ലിക് ദിന ആശംസകള്‍'' എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്,

പിന്നാലെ നിരവധി പേരാണ് മമ്മൂട്ടിയ്ക്ക് ആശംസകളുമായെത്തിയത്. നേരത്തെ സിനിമാലോകത്ത് മോഹന്‍ലാലും മഞ്ജു വാര്യരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകളുമായെത്തിയിരുന്നു. ഏറെനാളായി പത്മഭൂഷന്‍ പുരസ്‌കാരത്തിന് മമ്മൂട്ടിയുടെ പേര് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കാറുണ്ടെങ്കിലും താരത്തെ തേടി പുരസ്‌കാരമെത്തുന്നത് ഇപ്പോള്‍ മാത്രമാണ്.

അതേസമയം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ജന്മഭൂമി ദിനപത്രത്തിന്റെ സ്ഥാപക പത്രാധിപര്‍ പി നാരായണന്‍ എന്നിവര്‍ക്കും പത്മഭൂഷനുണ്ട്. മുന്‍ മുഖ്യമന്ത്രിയും, സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണും പ്രഖ്യാപിച്ചു. മരണാനന്തര ബഹുമതിയായാണ് വിഎസിന് പുരസ്‌കാരം. റിട്ട ജസ്റ്റിസ് കെടി തോമസിനും പത്മവിഭൂഷണ്‍ ലഭിക്കും.

Summary

Mammootty on recieving Padmabhushan. Showers gratitude on motherland and people.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics