ആദ്യം ഏട്ടൻ, പിന്നെ ഇക്ക! വിഷു കളറക്കാൻ 'ബസൂക്ക'യും; റിലീസ് തീയതി പുറത്ത്

വർഷങ്ങൾക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്.

Bazooka
ബസൂക്കSource by : എക്സ്
Last Updated :7 February 2025, 6:13 pm IST

നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ബസൂക്കയുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോ​ഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഏപ്രിൽ 10 ന് വേൾഡ് വൈൽഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

സ്റ്റൈലിഷ് ലുക്കിൽ കാറിനടുത്ത് നിൽക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാനാവുക. മുൻപ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വർക്കുകൾ പൂർത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്.

അതേസമയം മോഹൻലാൽ ചിത്രം എംപുരാൻ മാർച്ച് 27 നാണ് തിയറ്ററുകളിലെത്തുക. കഴിഞ്ഞ വർഷം പുറത്ത് വന്ന ചിത്രത്തിന്റെ ടീസറും ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തിൽ.

സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവയ്ക്ക് ശേഷം സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now