മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് പെയിന്റ് ചെയ്തത്

mammootty
ജസ്ഫർ ഡിസൈന്‌‍ ചെയ്ത ഷർട്ട് അണിഞ്ഞ് മമ്മൂട്ടി, ജസ്ഫറിനും കുടുംബത്തിനുമൊപ്പം താരം Source by : ഇൻസ്റ്റ​ഗ്രം
Last Updated :19 July 2024, 4:21 pm IST

News Now

ആരാധകൻ സമ്മാനിച്ച ഷർട്ട് ധരിച്ച് സിനിമ പ്രമോഷനെത്തി സൂപ്പർതാരം മമ്മൂട്ടി. ശാരീരിക പരിമതികൾക്കിടയിൽ മലപ്പുറം സ്വദേശി ജസ്ഫർ കോട്ടക്കുന്ന് എന്ന യുവാവ് സ്വന്തമായി ഡിസൈൻ ചെയ്തെടുത്ത ഷർട്ടാണ് താരം അണിഞ്ഞത്. മസ്കുലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചാണ് പെയിന്റ് ചെയ്തത്.

വെള്ള ലിനൻ ഷർട്ടിൽ മനോഹരമായ നീല പെയിന്റിങ്ങിലുള്ളതാണ് ഷർട്ട്. ഇടിയൻ ചന്തു എന്ന സിനിമയുടെ പ്രമോഷൻ ചടങ്ങിനാണ് താരം ഈ ഷർട്ട് ധരിച്ചെത്തിയത്. ഒരു മാസം മുൻപ് ദുബായിൽ എത്തിയപ്പോൾ ജസ്ഫർ കോട്ടക്കുന്ന് കുടുംബസമേതം മമ്മൂട്ടിയെ സന്ദർശിച്ചിരുന്നു. മമ്മൂട്ടിയുടെ മനോഹരമായ ഒരു ചിത്രം അദ്ദേഹം വരച്ചു നൽകി. അതിനൊപ്പമാണ് മനോഹരമായ ഷർട്ടും സമ്മാനിച്ചത്. വളരെ സന്തോഷത്തോടെ ഷർട്ട് സ്വീകരിച്ച താരം അത് ധരിക്കുമെന്നും ഉറപ്പു നൽകി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മാസമായിട്ടും താരം ഷർട്ട് ധരിച്ച് കാണാതിരുന്നതോടെ അദ്ദേഹം മറന്നുപോയെന്നാണ് ജസ്ഫർ കരുതിയത്. എന്നാൽ ജസ്ഫറിനെ പോലും ഞെട്ടിച്ചുകൊണ്ട് താരം ഷർട്ട് ധരിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. സിനിമയിൽ മമ്മൂട്ടിയ്ക്ക് വസ്ത്രം ഡിസൈൻ ചെയ്യുന്നവരുമായി ബന്ധപ്പെട്ട് അളവ് മനസിലാക്കിയാണ് ഷർട്ട് തയാറാക്കിയത്. അതിനാൽ തന്നെ താരത്തിന് കൃത്യം പാകമാവുകയായിരുന്നു.

സോഷ്യൽ മീഡിയയിലൂടെ ജസ്ഫർ സന്തോഷം പങ്കുവച്ചിട്ടുണ്ട്. 'നന്ദി മമ്മൂക്കാ...എന്നിലെ കലാകാരന് നൽകിയ ഈ അംഗീകാരത്തിന് ...എൻറെ എഫേർട്ടിന് ന് മൂല്യം നൽകിയതിന്...പിന്നെ ഒരു മാസം കഴിഞ്ഞിട്ടും എന്നെ ഓർമിച്ചതിന്.'- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. തലശേരി സ്വദേശി ഫാത്തിമ ദൗഫർ ആണ് ജസ്ഫറിന്‍റെ ജീവിതസഖി. ആറ് വയസുകാരൻ കെൻസിൽ റോമി മകനാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates