താരത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തിയതിനെതിരെ ബിജെപി സ്ഥാനാർഥി എസ്.സജിയുടെ ഭാര്യയുടെ നേതൃത്വത്തിൽ പ്രതിഷേധമുണ്ടായത്

മമ്മൂട്ടിയും ഭാര്യ സുൽഫത്തും വോട്ട് ചെയ്യാൻ എത്തിയപ്പോൾ/ ചിത്രം- സനേഷ്
Last Updated :20 January 2024, 8:42 am IST

News Now

കൊച്ചി; നടന്‍ മമ്മുട്ടി വോട്ടു ചെയ്യാനെത്തിയപ്പോള്‍ വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം. ബിജെപി സ്ഥാനാര്‍ഥി എസ് സജിയുടെ ഭാര്യയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.

 ‘മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ’ എന്നു ചോദിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. രാവിലെ സ്ഥാനാർഥി എസ്.സജി വോട്ടു ചെയ്യാനെത്തിയപ്പോൾ മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത് വരണാധികാരി തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് മമ്മൂട്ടിക്ക് എതിരെയും പ്രതിഷേധം ഉയർന്നത്. ദൃശ്യങ്ങൾ പകർത്തുന്നത് മറ്റു വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം. 

Story image

സജിയുടെ ഭാര്യ പ്രതിഷേധം ഉയർത്തിയതു കണ്ട പൊലീസുകാർ  പ്രിസൈഡിങ് ഓഫിസർ ആണെന്ന് തെറ്റിദ്ധരിച്ച് മാധ്യമ പ്രവർത്തകരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് വാക്കേറ്റമുണ്ടായി. ഇതിനിടെ മമ്മൂട്ടി വോട്ടു ചെയ്തു മടങ്ങി. കോവിഡ് ആയതിനാൽ വേണ്ട ജാഗ്രത പുലർത്തി വോട്ടു ചെയ്യണമെന്ന അഭ്യർഥനയോടെയായിരുന്നു അദ്ദേഹം മടങ്ങിയത്. ഭാര്യ സുൽഫത്തിനൊപ്പം എത്തിയാണ് താരം വോട്ട് രേഖപ്പെടുത്തിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates