
'ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്? മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല'
സിനിമാനടന് കെട്ടിച്ചു കൊടുക്കില്ല എന്നൊക്കെ അവളുടെ വീട്ടുകാര്‍ പറഞ്ഞു

ഓണ്‍ സ്‌ക്രീനില്‍ പലവട്ടം ഒരുമിച്ചിട്ടുള്ളവരാണ് മോഹന്‍ലാലും മണിയന്‍പിള്ള രാജുവും. സിനിമയിലൊക്കെ എത്തുന്നതിനും മുമ്പേ ഇരുവരും സുഹൃത്തുക്കളാണ്. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മിക്കതും ഇന്നും മലയാളികള്‍ വീണ്ടും വീണ്ടും കാണുന്നു. അതേസമയം ഇരുവരും ഒരുമിച്ച് അഭിനയിച്ചൊരു സിനിമ കാരണം മണിയന്‍പിള്ള രാജുവിന്റെ കല്യാണം നടക്കാതെ പോകേണ്ടതായിരുന്നു.
വണ്‍ ടു ടോക്‌സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രസകരമായ ആ കഥ മണിയന്‍പിള്ള രാജു പങ്കുവച്ചത്. ''അറിയാത്ത വീഥികള്‍ എന്ന ചിത്രത്തില്‍ എന്റെ വീട്ടിലെ ഡ്രൈവര്‍ ആണ് മോഹന്‍ലാല്‍. ഞാന്‍ വീടിന്റെ അപ്പുറത്തുള്ള സ്ത്രീയെ കയറി പിടിക്കാന്‍ ശ്രമിക്കുന്നു. ആ സമയം മോഹന്‍ലാല്‍ അങ്ങോട്ട് വരുന്നു. അവിടെ ചെറിയൊരു അടി നടക്കുന്നു. ആ അടിയില്‍ ഞാന്‍ ആ സ്ത്രീയുടെ വായ പൊത്തുകയും അവള്‍ മരിക്കുകയും ചെയ്യുന്നു. കുറ്റം മോഹന്‍ലാലിന്റെ തലയിലാകുന്നു. മോഹന്‍ലാലിനെ കൊലക്കുറ്റത്തിന് വിധിക്കുന്നു'' മണിയന്‍പിള്ള രാജു പറയുന്നു.
''പിന്നെ എന്റെ ജീവിതം തകര്‍ന്നു പോവുകയാണ്. ഞാന്‍ വെള്ളമടിച്ച് നടക്കുന്നു. അവസാനം അച്ഛനോട് മോഹന്‍ലാലല്ല അങ്ങനെ ചെയ്തത് എന്ന് കുറ്റസമ്മതം നടത്തുന്നു. അതാണ് സിനിമയുടെ കഥ'' താരം പറയുന്നു. പിന്നാലെ ആ സിനിമ തനിക്ക് വില്ലനായ കഥയും മണിയന്‍പിള്ള രാജു പങ്കുവെക്കുകയാണ്.
''യഥാര്‍ത്ഥ ജീവിതത്തിലേക്ക് വരുമ്പോള്‍ എനിക്ക് കല്യാണ ആലോചന നടക്കുന്ന സമയം ആണത്. ആദ്യം സിനിമാനടന് കെട്ടിച്ചു കൊടുക്കില്ല എന്നൊക്കെ അവളുടെ വീട്ടുകാര്‍ പറഞ്ഞു. അവസാനം എന്റെ ഒരു സിനിമ കാണാം എന്ന് തീരുമാനിച്ചു. അങ്ങനെ അവര്‍ അറിയാത്ത വീഥികള്‍ എന്ന സിനിമ പോയി കണ്ടു. സിനിമ തീര്‍ന്നതും പെണ്‍കുട്ടിയുടെ അച്ഛന്‍ ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്? മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായത് അവനാണ് എന്ന് പറഞ്ഞു. അവസാനം എന്തൊക്കയോ പറഞ്ഞ് റെഡിയാക്കിയാണ് എന്റെ കല്യാണം നടന്നത്.'' എന്നാണ് താരം പറയുന്നത്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
Maniyanpilla Raju recalls how a movie with Mohanlal almost cost his marriage.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഞാന്‍ ഏതെങ്കിലും സിനിമാനടിയെ കല്യാണം കഴിച്ചു കൊണ്ടുവരുമോ എന്ന പേടി വീട്ടുകാര്‍ക്കുണ്ടായിരുന്നു: ആസിഫ് അലി

ആ സിനിമ തീര്‍ക്കാന്‍ വീട് പണയം വച്ചു, വിദ്യയ്ക്ക് നല്‍കിയത് വന്‍ പ്രതിഫലം; നിര്‍മിച്ച ചിത്രത്തെപ്പറ്റി ദിയ മിര്‍സ


