വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് മീര ജാസ്മിൻ

ചിത്രം; ഇൻസ്റ്റ​ഗ്രാം
Last Updated :20 January 2024, 8:58 am IST

News Now

തിരിച്ചുവരവിൽ ആരാധകരെ അമ്പരപ്പിക്കുകയാണ് മീര ജാസ്മിൻ. ബോൾഡ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പ്രണയദിനത്തിൽ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം. സ്ലീവ് ലസ് ഡീപ് നെക്ക് പിങ്ക് ​ഗൗണിലാണ് മീര ജാസ്മിൻ എത്തുന്നത്. മുംബൈയിലെ സെലിബ്രിറ്റ് ഫൊട്ടോഗ്രാഫറായ രാഹുൽ ജംഗിയാനിയാണ് ചിത്രങ്ങൾ പകർത്തിയത്. 

വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള തയാറെടുപ്പിലാണ് മീര ജാസ്മിൻ. താരം നായികയായി എത്തുന്ന സത്യൻ അന്തിക്കാട് ചിത്രത്തിനായി ആരാധകർ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ആറ് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ മലയാളത്തിൽ നായികയായി തിരിച്ചെത്തുന്നത്. മകൾ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജയറാമാണ് നായകൻ. 

അതിനൊപ്പം തന്നെ സോഷ്യൽ മീഡിയയിലും ​ഗംഭീര എൻട്രി നടത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുറന്നതിനു പിന്നാലെ സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചുകൊണ്ട് നിരവധി ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ നിന്ന് അകലം പാലിച്ചിരുന്ന താരമാണ് മീര. എന്നിട്ടും താരത്തിന്റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാവാറുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates