സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന്‌  നടന്‍ നിവിന്‍ പോളി

മന്ത്രി വി ശിവന്‍കുട്ടി, നിവിന്‍ പോളി/ ഫെയ്‌സ്ബുക്ക്
Last Updated :20 January 2024, 9:24 am IST

News Now

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ഇന്റര്‍വെല്‍ സമയം കൂട്ടണമെന്ന നടന്‍ നിവിന്‍ പോളിയുടെ ആവശ്യം പരിഗണിക്കുമെന്ന്‌
വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം നെടുമങ്ങാട് നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് താരം മന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 

കുട്ടികള്‍ക്ക് അവരുടെ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മതിയായ സമയം 
ഇന്റര്‍വെല്‍ സമയം കൂട്ടുന്നതോടെ കിട്ടുമെന്നും നിവിന്‍ പറഞ്ഞതായി മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇക്കാര്യം പരിഗണിക്കുമെന്നും എല്ലാവര്‍ക്കും ഓണാശംസകള്‍ നേരുന്നുവെന്നും മന്ത്രി കുറിപ്പില്‍ പറയുന്നു.
 

മന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്

കഴിഞ്ഞ ദിവസം നെടുമങ്ങാട് ഓണാഘോഷത്തോട് അനുബന്ധിച്ചാണ് ചലച്ചിത്ര താരം നിവിൻ പോളിയെ കണ്ടത്. സംസാരിച്ചപ്പോൾ നിവിൻ ഒരു കാര്യം പറഞ്ഞു. കുട്ടികളുടെ ഇന്റർവെൽ സമയം കൂട്ടണം എന്നായിരുന്നു നിവിന്റെ ആവശ്യം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മറ്റും മതിയായ സമയം ഇന്റർവെൽ സമയം കൂട്ടിയാൽ കുഞ്ഞുങ്ങൾക്ക് ലഭിക്കുമെന്ന് നിവിൻ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന്‌ നിവിനെ അറിയിച്ചു.ഓണാശംസകൾ നേർന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates