'സിനിമയോട് അയാൾക്ക് ഭ്രാന്താണ്'; മോഡേണ്‍ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി ട്രെയ്‌ലർ

ഓ​ഗസ്റ്റ് രണ്ടിനാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്‍ററി സ്ട്രീം ചെയ്ത് തുടങ്ങുക.

Modern Masters: S. S. Rajamouli
മോഡേണ്‍ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലി
Last Updated :22 July 2024, 6:43 pm IST
Edited by :Hima Prakash

സംവിധായകന്‍ എസ്.എസ് രാജമൗലിയെക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി മോഡേണ്‍ മാസ്റ്റേഴ്സ്: എസ് എസ് രാജമൗലിയുടെ ട്രെയ്‌ലർ പുറത്തുവന്നു. ഓ​ഗസ്റ്റ് രണ്ടിനാണ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്‍ററി സ്ട്രീം ചെയ്ത് തുടങ്ങുക. സംവിധായകന്‍റെ വ്യക്തി ജീവിതവും സിനിമ ജീവിതവും അടക്കം ഡോക്യുമെന്‍ററിയിലുണ്ടാകുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ബാഹുബലി, ആർആർആർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ അണിയറയിൽ സംഭവിച്ച കാര്യങ്ങളും ഡോക്യുമെന്ററിയിൽ ഉണ്ടെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. പ്രഭാസ്, റാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍, കരൺ ജോഹർ, എംഎം കീരവാണി, ജെയിംസ് കാമറൂൺ തുടങ്ങിയവരെല്ലാം ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

"ഇയാൾ സിനിമ ചെയ്യാൻ ജനിച്ചയാളാണ്, ഇതുവരെ പറയാത്ത കഥകൾ പറയാൻ ജനിച്ചയാളാണ്. അങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല- എന്നാണ് ജൂനിയർ എൻടിആർ പറയുന്നത്. "ചിലപ്പോഴൊക്കെ ഞാൻ ഞെട്ടിപ്പോകും, ​​അദ്ദേഹത്തിന്‍റെ സിനിമകൾ കാണുമ്പോൾ ഞാൻ എന്നെ മറ്റൊരാളായാണ് കാണുന്നത്" രാം ചരണ്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

"എന്ത് ജോലി ചെയ്താലും, ആരുടെ കൂടെ ജോലി ചെയ്താലും അവരുടെ ആദരവ് അദ്ദേഹത്തിന് ലഭിക്കും" എന്ന് ജെയിംസ് കാമറൂൺ പറയുന്നു. "ഞാന്‍ ചെയ്യുന്ന കഥയുടെ അടിമയാണ് എന്ന് മാത്രമേ എനിക്ക് പറയാന്‍ കഴിയൂ" എന്നാണ് എസ് എസ് രാജമൗലി ട്രെയ്‌ലറിൽ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now