
പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്

മലയാളത്തിന്റെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒന്നിക്കുന്ന നിമിഷങ്ങളെല്ലാം ആരാധകർ ആഘോഷമാക്കാറുണ്ട്. കേരളപ്പിറവി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ കേരളീയം പരിപാടിയിലും രണ്ട് താരങ്ങളും പങ്കെടുത്തിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത് രസകരമായ ഒരു വിഡിയോ ആണ്.
പരിപാടിക്കിടെ മമ്മൂട്ടിയെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. അടുത്തടുത്ത സീറ്റുകളിലായാണ് മമ്മൂട്ടിയും മോഹൻലാലും ഇരുന്നത്. തമാശ പറഞ്ഞ് ചിരിക്കുന്നതിനിടെ മമ്മൂട്ടിയുടെ കാലിൽ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്.
ശ്യാംകുമാർ എന്ന ഫോട്ടോഗ്രാഫറുടെ കാമറ കണ്ണിൽ ഈ മനോഹര നിമിഷങ്ങൾ പതിഞ്ഞതോടെ ആരാധകർക്കിടയിൽ വൈറലായി. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഇരുവരുടേയും സൗഹൃദത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ഇരുവരും എന്നാണ് ആരാധകരുടെ കമന്റുകൾ.
മമ്മൂട്ടിയെ സഹോദരന്മാർ വിളിക്കുന്നതുപോലെ ഇച്ചാക്ക എന്നാണ് മോഹൻലാൽ വിളിക്കുന്നത്. ഇച്ചാക്കയ്ക്കൊപ്പമെന്ന അടിക്കുറിപ്പോടെ മമ്മൂട്ടിക്കൊപ്പമുളള ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുച്ചു. പ്രിയപ്പെട്ട ലാലിനും കമൽഹാസനും ഒപ്പമെന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കേരളീയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: പ്രതിപക്ഷ മാർച്ചിന് നേതൃത്വം നൽകി രാഹുൽ

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്

മോഷ്ടിച്ച ബൈക്കുമായി വന്ന് പൊലീസിനോട് വഴി ചോദിച്ചു; ഇതരസംസ്ഥാനക്കാരൻ പിടിയിൽ
ധൈര്യം തന്നത് മമ്മൂക്ക; തൃശ്ശൂര്‍ വരെ പോകാനിറങ്ങി, ഇന്ത്യ മൊത്തം കറങ്ങി വന്നു; യാത്രാനുഭവം പങ്കിട്ട് അനൂപ് മേനോന്


