മികച്ച പ്രതികരണങ്ങള്‍ നേടുകയാണ് ഹൃദയപൂര്‍വ്വം

Mohanlal
MohanlalSource by : വിഡിയോ സ്ക്രീന്‍ഷോട്ട്
Last Updated :29 August 2025, 12:51 pm IST

News Now

ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങള്‍ നേടുകയാണ് ഹൃദയപൂര്‍വ്വം. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും കൈകോര്‍ത്ത ചിത്രത്തിന് കയ്യടിക്കുകയാണ് ആരാധകര്‍. ഓണത്തിന് കുടുംബ പ്രേക്ഷകര്‍ക്കുള്ള വിരുന്നായി മാറുകയാണ് ഹൃദയപൂര്‍വ്വം. തന്റെ സിനിമയുടെ തിയേറ്റര്‍ ആഘോഷങ്ങളുടെ ഭാഗമാവുകയാണ് മോഹന്‍ലാലും.

ഭാര്യ സുചിത്രയ്‌ക്കൊപ്പം ഹൃദയപൂര്‍വ്വം കാണാനെത്തിയ മോഹന്‍ലാലിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അമേരിക്കയിലെ പ്രേക്ഷകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ ഹൃദയപൂര്‍വ്വം കണ്ടത്. തനിക്കായി ആര്‍പ്പുവിളിക്കുന്ന ആരാധകരെ കൈവീശി അഭിവാദ്യം ചെയ്യുന്ന മോഹന്‍ലാലിനേയും വൈറലാകുന്ന വിഡിയോയില്‍ കാണാം.

അതേസമയം മികച്ച പ്രതികരണങ്ങളാണ് ഹൃദയപൂര്‍വ്വം നേടുന്നത്. സംഗീത് പ്രതാപ്, മാളവിക മോഹനന്‍, സംഗീത തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമെത്തുന്ന ചിത്രം കൂടി വിജയത്തോടെ ഹാട്രിക് ബോക്‌സ് ഓഫീസ് വിജയം നേടിയിരിക്കുകയാണ് മോഹന്‍ലാല്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദ്യ ദിവസം ഇന്ത്യയില്‍ നിന്നും മൂന്നേകാല്‍ കോടിയാണ് ചിത്രം നേടിയത്. വരും ദിവസങ്ങളിലും ഇതേ കുതിപ്പ് തന്നെ തുടരാന്‍ ഹൃദയപൂര്‍വ്വത്തിന് സാധിക്കുമെന്നാണ് കരുതപ്പെടുന്നത്. 2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ച ചിത്രമാണ് ഹൃദയപൂര്‍വ്വം. ഇത്തവണ സത്യനൊപ്പം മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും പിന്നണിയിലുണ്ട്.

Summary

Mohanlal and wife Suchitra watches Hridayapoorvam with fans in USA.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates