ഇത്തവണ അച്ഛനൊപ്പമല്ല, വീണ്ടുമൊരു അന്തിക്കാട് ചിത്രത്തില്‍ മോഹന്‍ലാല്‍

നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ബിനു ജോര്‍ജ് അലക്സാണ്ടറും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്.

Mohanlal Announces New Film Collaboration with Director Anoop Sathyan
അനൂപ് സത്യനൊപ്പം മോഹന്‍ലാല്‍
Edited by :Sujith
Last Updated :17 ഓഗസ്റ്റ് 2026, 9:15 pm IST

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്റെ രണ്ടാം ചിത്രത്തില്‍ നായകനായി മോഹന്‍ലാല്‍ എത്തുന്നു. 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിനുശേഷം അനൂപ് സത്യന്‍ സംവിധാനംചെയ്യുന്ന ചിത്രമാണിത്. നവംബറില്‍ ചിത്രീകരണം തുടങ്ങുന്ന സിനിമ നിര്‍മിക്കുന്നത് ബിനു ജോര്‍ജ് അലക്സാണ്ടറും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ്.

മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കിലൂടെയാണ് പുതിയ ചിത്രം അനൗണ്‍സ് ചെയ്തത്. ദുല്‍ഖര്‍ സല്‍മാന്‍, സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയര്‍ദര്‍ശന്‍ എന്നിവരെ അണിനിരത്തി 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ 2020-ലാണ് അനൂപ് സത്യന്‍ സംവിധായകനായി അരങ്ങേറിയത്. ആറ് വര്‍ഷത്തിനുശേഷമാണ് പുതിയ ചിത്രം.

അനൂപിന്റെ ഇരട്ട സഹോദരന്‍ അഖിലും ഇതിനകം രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പാച്ചുവും അത്ഭുതവിളക്കും, സര്‍വം മായ എന്നീ ചിത്രങ്ങളാണ് സംവിധാനം ചെയ്തത്. 2025ല്‍ മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഹൃദയപൂര്‍വം എന്ന ചിത്രവും ഒരുക്കിയിരുന്നു.

News Now