'മുഹമ്മ​ദ് കുട്ടി, വിശാഖം'; മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ

തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി.

Mohanlal, Mammootty
മോഹൻലാലും മമ്മൂട്ടിയുംഫെയ്സ്ബുക്ക്
Last Updated :18 March 2025, 9:24 pm IST
Edited by :Hima Prakash

പത്തനംതിട്ട: നടൻമാരായ മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സ്നേഹ ബന്ധം എത്രത്തോളമാണെന്ന് മലയാളികൾക്ക് നന്നായി അറിയാം. പൊതുവേദികളിലടക്കം ഇരുവരും തങ്ങൾ തമ്മിലുള്ള അടുപ്പത്തേക്കുറിച്ച് സംസാരിക്കാറുണ്ട്. ഇരുവരും ഒന്നിച്ചെത്തുന്ന അവസരങ്ങളെല്ലാം ആരാധകരും ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിക്കായി ശബരിമലയിൽ വഴിപാട് നടത്തിയിരിക്കുകയാണ് മോഹൻലാൽ. ഇന്ന് വൈകിട്ട് ആറു മണിയോടു കൂടിയാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. തന്റെ ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് നടത്തി.

പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്ന് കെട്ടു നിറച്ചാണ് മോഹൻലാൽ സന്നിധാനത്ത് എത്തിയത്. വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാൽ ശബരിമലയിൽ ദർശനം നടത്തുന്നത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നാളെ രാവിലെ നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക. അതേസമയം എംപുരാൻ റിലീസിന് മുൻപ് മോഹൻലാൽ ശബരിമലയിലെത്തിയത് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

നടന്റെ ക്ഷേത്ര സന്ദർശന വിഡിയോകൾ സോഷ്യൽ മീ‍ഡിയയിൽ വൈറലായിക്കഴി‍ഞ്ഞു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാ ആസ്വാദകരും. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

മാര്‍ച്ച് 27ന് ആണ് എംപുരാന്‍ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എംപുരാന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും എംപുരാൻ സ്വന്തമാക്കിയിരിക്കുകയാണ്. ബസൂക്കയാണ് മമ്മൂട്ടിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now