വെള്ള നിറത്തിലെ ഷർട്ടിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാൻ കഴിയുക.

Mohanlal
MohanlalSource by : ഫെയ്സ്ബുക്ക്
Last Updated :3 February 2026, 10:37 am IST

News Now

ന‌ടൻ മോഹൻലാലിന്റെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. താടി വടിച്ച്, മീശ പിരിച്ചുള്ള മോഹൻലാലിന്റെ പുതിയ ഫോട്ടോ നിമിഷ നേരം കൊണ്ടാണ് ആരാധകർക്കിടയിൽ ഹിറ്റായത്. 2018 ൽ പുറത്തിറങ്ങിയ 'ഒടിയൻ' എന്ന ചിത്രത്തിന് ശേഷമാണ് മോഹൻലാലിനെ സ്ഥിരം താടി ലുക്കിൽ പ്രേക്ഷകർ കണ്ടു തുടങ്ങിയത്.

ഇപ്പോഴിതാ മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരിക്കുന്ന പുതിയ ചിത്രമാണ് വൈറലായി മാറുന്നത്. വെള്ള നിറത്തിലെ ഷർട്ടിലാണ് മോഹൻലാലിനെ ചിത്രത്തിൽ കാണാൻ കഴിയുക. ഷർട്ടിന്റെ പോക്കറ്റിൽ ഒരു പൂച്ചക്കുട്ടിയെയും പ്രിന്റ് ചെയ്തിട്ടുണ്ട്. 'വന്താ...സുത്തതാ...തിരുമ്പി വന്താ...റിപ്പീറ്റ്' എന്നാണ് സംവിധായകൻ തരുൺ മൂർത്തി കമന്റായി കുറിച്ചിരിക്കുന്നത്.

'പുതിയ കോവിലകം വാങ്ങിക്കാൻ വന്ന ആളാണോ? ഇതേതാ ഈ ഏഴാം തമ്പുരാൻ ?', 'പുലിയുടെ നെഞ്ചത്തൊരു പൂച്ചക്കുട്ടി', 'എത്ര പ്രാവശ്യം ഫോട്ടോ നോക്കിയെന്ന് അറിയില്ല', 'ദേ ലാലേട്ടാ ഒരു പൂച്ച പോക്കറ്റിനുള്ളിൽ'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. തരുൺ മൂർത്തി ഒരുക്കുന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ താടിയെടുത്ത് മീശ മാത്രമുള്ള ലുക്കിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

ജനുവരി 23-നാണ് തന്റെ പുതിയ ലുക്ക് വെളിപ്പെടുത്തിയുള്ള ചിത്രം മോഹൻലാൽ ആദ്യമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ചുമ്മാ എന്ന ക്യാപ്ഷനോടെ L366 എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. നിമിഷനേരം കൊണ്ടുതന്നെ ആ ചിത്രം വൈറലായി.

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രമാണ് L366. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന മോഹൻലാൽ ചിത്രവും ഇതായിരിക്കും. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഹൻലാൽ പങ്കുവെച്ചിരുന്നു.

മീശപിരിച്ച് കയ്യിൽ പൊലീസ് ഷൂസുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെയുള്ള സൂപ്പർഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

സംഗീതം -ജേക്സ് ബിജോയ്, സഹസംവിധാനം -ബിനു പപ്പു, എഡിറ്റിംഗ് -വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ -ഗോകുൽദാസ്, കോസ്റ്റ്യൂം -മഷാർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ -സുധർമൻ, രചന -രതീഷ് രവി, മേക്കപ്പ് -റോണക്സ് സേവ്യർ.

Summary

Cinema News: Mohanlal new photo goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics