കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറയുന്നു; അതിമനോഹരം ചിത്രീകരണം പൂര്‍ത്തിയായി

ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ താടി വടിച്ചത് നേരത്തെ വൈറലായിരുന്നു.

Athimanoharam
Athimanoharam
Edited by :അബിന്‍ പൊന്നപ്പന്‍
Last Updated :4 സെപ്റ്റംബർ 2026, 8:28 am IST

മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി, ഹിറ്റ് കോമ്പോ വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് അതിമനോഹരം. മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ താടി വടിച്ചത് നേരത്തെ വൈറലായിരുന്നു. മീശ പിരിച്ച് നില്‍ക്കുന്ന മോഹന്‍ലാലിന്റെ ചിത്രം ആരാധകരില്‍ ആവേശമുണര്‍ത്തുന്നതായിരുന്നു.

ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് അതിമനോഹരം. രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ. ഷാജി കുമാറാണ് ഛായാഗ്രഹണം. സംഗീതമൊരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിങും ഗോകുല്‍ ദാസ് ആര്‍ട്ട് ഡയറക്ഷനും ച്യെുന്നു. വിഷ്ണു ഗോവിന്ദാണ് സൗണ്ട് ഡിസൈന്‍. മഷര്‍ ഹംസയാണ് വസ്ത്രാലങ്കാരം.

ദൃശ്യം 3യുടെ വലിയ വിജയത്തിന് ശേഷം മോഹന്‍ലാലിന്റേതായി തിയേറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിമനോഹരം. ശബരിമലയടക്കമുള്ള ലൊക്കേഷനിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. തുടരും പോലൊരു ചിത്രമായിരിക്കില്ലെന്നും നേരത്തെ തരുണ്‍ മൂര്‍ത്തി അതിമനോഹരത്തെക്കുറിച്ച് പറഞ്ഞിരുന്നു.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 24 നാണ് അതിമനോഹരം തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ എസ്‌ഐ ലൗലജന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. മീര ജാസ്മിന്‍ ആണ് ചിത്രത്തിലെ നായിക. ലാലു അലക്‌സ്, മനോജ് കെ ജയന്‍, ജഗദീഷ്, സുധീഷ്, ഭാമ അരുണ്‍, തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

News Now

Summary

Mohanlal starrer Athimanoharam gets wrapped up. Tharun Moorthy shares photos from the location.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates