
മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്

News Now
ആരാധകര്‍ കാത്തിരുന്ന ചിത്രമാണ് ജയിലര്‍ 2. വലിയ പ്രതീക്ഷകളുമായി തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറുകയും ചെയ്തു. ആദ്യ ഭാഗത്തിലെ താരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരന്ന രണ്ടാം ഭാഗം ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ്.
അതേസമയം ജയിലര്‍ ടുവിനെതിരെ മോഹന്‍ലാല്‍ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് വലിയ ഹൈപ്പുണ്ടായിരുന്നു. എന്നാല്‍ ട്രെയിലറിലെ രംഗമടക്കം ചിത്രത്തില്‍ കാണാതെ പോയതും സ്ക്രീന്‍ ടൈം കുറഞ്ഞതും ആരാധകരെ നിരാശപ്പെടുത്തുന്നതായിരുന്നു.
ഇതിന് പുറമെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ ഡ്യൂപ്പിനെ വച്ചാണ് ചെയ്തതെന്നും ചിലര്‍ ആരോപിച്ചു. തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലുടനീളം മോഹന്‍ലാല്‍ ആരാധകരുടെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയരുകയായിരുന്നു. ചിത്രത്തിന്റെ സംവിധായകന് നെല്‍സന്റെ പോസ്റ്റിലടക്കം മോഹന്‍ലാല്‍ വിമര്ശനങ്ങളുമായെത്തിയിരുന്നു.
ഇതിനിടെ ബിഗ് ബോസ് ഷോയില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. സൈബര്‍ അറ്റാക്കിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരം പറഞ്ഞ വാക്കുകളേയും ജയിലര്‍ ടുവുമായി ബന്ധപ്പെട്ട വിവാദങ്ങളേയും ചേര്‍ത്തുവെച്ചാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്.
''മറ്റുള്ളവരെ കാണുന്നതിനൊപ്പം നമ്മളെ തന്നെ തിരിച്ചറിയുന്നത് ഒരു പഠനമാണ്. സൈബര്‍ അറ്റാക്കുകളില്‍ നമ്മളെക്കുറിച്ച് പറയുന്നതെല്ലാം കേള്‍ക്കാനും അതിന് മറുപടി പറയാനും പോയാല്‍ പിന്നെ നമുക്ക് നമ്മുടെ ജോലി ചെയ്യാന്‍ സമയമുണ്ടാകില്ല. വിമര്‍ശനത്തില്‍ ശരിയുണ്ടെങ്കില്‍ അത് കേള്‍ക്കണം. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണം. പക്ഷെ വേദനിപ്പിക്കാന്‍ വേണ്ടി പറയുന്ന കാര്യങ്ങളൊക്കെ കൂടെ കൊണ്ട് നടക്കേണ്ടതില്ലല്ലോ. എന്താണ് ശ്രദ്ധിക്കേണ്ടത് എന്താണ് വിട്ടുകളയേണ്ടത് എന്നതും പഠിക്കണം. അതും ഒരു പഠനമാണ്'' എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.
Summary
Mohanlal talks about cyber attack amid the ongoing internet meltdown about Jailer 2.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആരാധകരേ ശാന്തരാകുവിന്‍...'; അത് ഡ്യൂപ്പ് അല്ല, ലാലേട്ടന് തന്നെ; സ്ഥിരീകരിച്ച് കൊറിയോഗ്രാഫർ

800 സ്ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ







