ചുമ്മാ തീ; 10 മിനിറ്റ് തിയറ്റർ പൂരപ്പറമ്പാക്കി, രജനീകാന്തിനൊപ്പം ട്രെൻഡിങ്ങായി മോഹൻലാൽ

ജയിലറിനും രജനീകാന്തിനുമൊപ്പം മോഹൻലാലും സോഷ്യൽ മീ‍ഡിയയിൽ ട്രെന്റിങ്ങാവുകയാണ്

ജയിലറിൽ മോഹൻലാൽ/ ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:23 am IST

മോഹൻലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം. അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെങ്കിലും ആ ഒത്തുചേരലിനായി ഏറെ പ്രതീക്ഷയോടെയാണ് ജയിലറിനുവേണ്ടി ആരാധകർ കാത്തിരുന്നത്. ആരാധകരുടെ പ്രതീക്ഷകൾക്കും അപ്പുറമാണ് ചിത്രം എന്നാണ് തിയറ്ററിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ. ജയിലറിനും രജനീകാന്തിനുമൊപ്പം മോഹൻലാലും സോഷ്യൽ മീ‍ഡിയയിൽ ട്രെന്റിങ്ങാവുകയാണ്. 

10 മിനിറ്റോളം നേരമാണ് ചിത്രത്തിൽ മോ​ഹൻലാലിന്റെ സാന്നിധ്യമുള്ളത്. എന്നാൽ മിനിറ്റുകൾകൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകൾ. ആ വരവും കൂടെ അനിരുദ്ധിന്റെ പൊടിപറക്കുന്ന ബിജി...ചുമ്മാ തീ....അമ്മാതിരി സ്ക്രീൻ പ്രസൻസ്.- എന്നാണ് ആരാധകർ കുറിക്കുന്നത്.  

നമ്മുടെ ഏട്ടൻ എങ്ങനെ വേണം അത് പോലെ ഇങ്ങോട്ട് തന്നിട്ട് ഉണ്ട്.. എന്റെ മോനെ ക്ലൈമാക്സ് . കഴിഞ്ഞ ഒരു മൂന്ന് ലാലേട്ടൻ പടം കണ്ടിട്ട് കിട്ടാത്ത സന്തോഷമാണ് ആ പത്ത്‌ മിനുട്ട് തന്നേ.- ആരാധകർ കുറിച്ചു. മോഹൻലാലിനെ കൃത്യമായി ഉപയോ​ഗിക്കാൻ സംവിധായകൻ നെൽസണിനായി എന്നാണ് പറയുന്നത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തെവച്ച് മറ്റൊരു ചിത്രം ചെയ്യാമെന്നും അവർ കുറിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now