വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്ക്ക് വീണ്ടും നോട്ടീസ്

Actor Nayanthara
നടി നയന്‍താര Source by : ഫയൽ
Last Updated :7 January 2025, 10:05 am IST

News Now

ചെന്നൈ: വിവാഹ ഡോക്യുമെന്ററി വിവാദവുമായി ബന്ധപ്പെട്ട് നടി നയന്‍താരയ്ക്ക് വീണ്ടും നോട്ടീസ്. ധനുഷിന്റെ കമ്പനിക്ക് പിന്നാലെ അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമയുടെ നിര്‍മാതാക്കളും നയന്‍താരയ്ക്ക് നോട്ടീസ് അയച്ചതായാണ് റിപ്പോര്‍ട്ട്. തങ്ങളുടെ അനുമതിയില്ലാതെ ചന്ദ്രമുഖി സിനിമയുടെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചുവെന്നാണ് നോട്ടീസില്‍ പറയുന്നത്. നെറ്റ്ഫ്ളിക്സിനും നോട്ടീസ് അയച്ചിട്ടുണ്ട്.

2005ല്‍ പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രത്തില്‍ രജനീകാന്തായിരുന്നു നായകന്‍. ശിവാജി പ്രൊഡക്ഷന്‍സ് ആയിരുന്നു നിര്‍മാതാക്കള്‍. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ നയന്‍താരയുടെ 'നയന്‍താര; ബിയോണ്ട് ദി ഫെയറിടെയ്ല്‍' എന്ന വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചിരുന്നു. നവംബര്‍ 18നാണ് ഡോക്യുമെന്ററി പുറത്തിറങ്ങിയത്.

നേരത്തെ നാനും റൗഡി താന്‍ ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് ധനുഷിന്റെ കമ്പനിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാണിച്ചായിരുന്നു നടപടി.

ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് എന്‍ഒസി നല്‍കാത്തതുമായി ബന്ധപ്പെട്ട് ധനുഷിനെതിരേ നയന്‍താര പോസ്റ്റിട്ടത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ ഡോക്യുമെന്ററി റിലീസ് ആവുകയും ചെയ്തു. പിന്നാലെയായിരുന്നു ധനുഷ് കോടതിയില്‍ പകര്‍പ്പവകാശലംഘനത്തിന് കേസ് ഫയല്‍ ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates