മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി

ബി ഉണ്ണികൃഷ്ണന്‍ പങ്കുവച്ച ചിത്രം
Last Updated :20 January 2024, 9:07 am IST

News Now

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 79 ദിവസത്തെ ചിത്രീകരണത്തിനു ശേഷം ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ചിത്രീകരണം പൂര്‍ത്തിയായതായി ബി ഉണ്ണികൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 65 ദിവസത്തോളമായിരുന്നു സിനിമയില്‍ മമ്മൂട്ടിയുടെ ചിത്രീകരണം നീണ്ടുനിന്നത്. ആര്‍ഡി ഇലുമിനേഷന്‍സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്

ബയോഗ്രാഫി ഓഫ് എ വിജിലന്റ് കോപ്പ് എന്ന ടാഗ്ലൈനില്‍ ഇറങ്ങുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ കൃഷ്ണയാണ്. സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ തെന്നിന്ത്യന്‍ താരം വിനയ് റായും എത്തുന്നുണ്ട്. വിനയ് റായ് ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം അറുപതോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

എറണാകുളം, പൂയംകുട്ടി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളുള്‍പ്പടെ 56ല്‍ കൂടുതല്‍ ലൊക്കേഷനുകളാണ് ചിത്രത്തിനുണ്ടായത്. ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധേയനായ ഫൈസ് സിദ്ദിഖ് ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ്: മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, കലാ സംവിധാനം: ഷാജി നടുവില്‍, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, ചമയം: ജിതേഷ് പൊയ്യ, ആക്ഷന്‍ കൊറിയോഗ്രഫി: സുപ്രീം സുന്ദര്‍, ചീഫ് അസോസിയേറ്റ്: സുജിത്ത് സുരേഷ്, പിആര്‍ഒ: പി ശിവപ്രസാദ്, നിയാസ് നൗഷാദ്, മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഡിസൈന്‍: കോളിന്‍സ് ലിയോഫില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates